'നിക്ഷേപ വായ്പാ പിരിവുകാരെ ഫീഡര്‍ കാറ്റഗറിയില്‍ പെടുത്തണം'
പുല്‍പ്പള്ളി: സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ ഫീഡര്‍ കാറ്റഗറിയില്‍ പെടുത്തി മുന്‍കാല പ്രാബല്യത്തോടെ സര്‍വീസിലേക്ക് പുനര്‍വിന്യാസിപ്പിച്ച് പ്രമോഷന്‍ ഉറപ്പു വരുത്തണമെന്ന് കോപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനായി നിയമത്തിലും ചട്ടത്തിലും അടിയന്തര ഭേദഗതി കൊണ്ടുവരണം. 30ഉം40 ഉം വര്‍ഷം ജോലിചെയ്തവര്‍ പോലും ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പടിയിറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരുമാറ്റം വേണം. ക്ഷേമപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷനായി. ലൂക്കോസ് പുല്‍പ്പള്ളി, എം.കെ അലവിക്കുട്ടി, അലി ചേന്ദമംഗലൂര്‍, കക്കോടന്‍ നാസര്‍, കുഞ്ഞാലി മമ്പാട്ട്, കെ. കമലാക്ഷന്‍, ടി. സൈതുട്ടി, പി. രാധാകൃഷ്ണന്‍, ടി.പി അരവിന്ദാക്ഷന്‍, പി.എസ് സൂര്യപ്രഭ, എം. സുരേഷ്ബാബു, ടി. വിജയന്‍, കെ. സുനില്‍, കെ.വി വിനോദ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."