HOME
DETAILS

ജില്ലാ സപ്ലൈ ഓഫിസര്‍ അവധിയില്‍: താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ചാര്‍ജ്

  
backup
October 31 2018 | 07:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%a7

കാസര്‍കോട്: ജില്ലാ സപ്ലൈ ഓഫിസര്‍ അവധിയില്‍ പോയതിനെ തുടര്‍ന്ന് താലൂക് സപ്ലൈ ഓഫിസര്‍ക്ക് ചാര്‍ജ്ജ് നല്‍കി. ഇതേ തുടര്‍ന്ന് താലൂക് സപ്ലൈ ഓഫിസില്‍ കാര്‍ഡുടമകള്‍ കയറി ഇറങ്ങി വലയുന്നു.
കാസര്‍കോട് ജില്ലാ സപ്ലൈ ഓഫിസര്‍ പാലക്കാട് ജില്ലക്കാരിയായ ഉദ്യോഗസ്ഥയാണ് ഈ മാസം 31 വരെ അവധിയില്‍ പ്രവേശിച്ചത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് താലൂക് സപ്ലൈ ഓഫിസര്‍ക്കാണ് ഇവര്‍ തന്റെ ചാര്‍ജ്ജ് ഏല്‍പ്പിച്ചത്. എന്നാല്‍ ഹസ്ദുര്‍ഗ് സപ്ലൈ ഓഫിസില്‍ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകള്‍ തിരുത്തി കിട്ടാനും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിയെത്തുന്ന കാര്‍ഡുടമകള്‍ ഒട്ടനവധി തവണ സപ്ലൈ ഓഫിസില്‍ കയറി ഇറങ്ങിയാലും ഓഫിസര്‍ ഇല്ലെന്ന കാരണത്താല്‍ തിരികെ പോകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
സപ്ലൈ ഓഫിസില്‍ ബന്ധപ്പെട്ടാല്‍ ഓഫിസര്‍ ഉണ്ടെന്ന് ആളുകളോട് പറയുന്നുണ്ടെങ്കിലും കാര്‍ഡുടമകള്‍ ഓഫിസിലെത്തുമ്പോഴാണ് ഓഫിസര്‍ മറ്റൊരു സ്ഥലത്താണ് ഉള്ളതെന്ന് അറിയുന്നത്.
ഇതേ തുടര്‍ന്ന് മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ പ്രതി ദിനം നൂറു കണക്കിന് ആളുകള്‍ ഹൊസ്ദുര്‍ഗിലെ ഓഫിസില്‍ കുറെ സമയം കാത്തിരുന്നു തിരികെ പോകുന്ന അവസ്ഥയാണുള്ളത്.
റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകള്‍ തിരുത്താനും മരിച്ചവരെ ഒഴിവാക്കാനും,കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനും ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടും മാസങ്ങളോളമായി ഒട്ടനവധി ആളുകള്‍ കൂടിക്കാഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിലും സപ്ലൈ ഓഫിസില്‍ നിന്നും ഇവര്‍ക്ക് ഇത് സംബന്ധമായി ഒരു വിവരവും നല്‍കുന്നില്ല. ഓണ്‍ലൈന്‍ വഴി അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിച്ചാല്‍ ഓഫിസ് ജീവനക്കാര്‍ക്ക് ജോലി കുറയുകയും പ്രസ്തുത കാര്‍ഡ് ഉടമകള്‍ കൂടിക്കാഴ്ചക്ക് പോകുമ്പോള്‍ അസ്സല്‍ രേഖകളും കോപ്പികളും ഹാജരാക്കുന്നതോടെ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ ശരിയാകുമെങ്കിലും ഓഫിസ് മേധാവി ഇല്ലാതെ വരുന്നതോടെ ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കും രക്ഷയില്ല.
എന്നാല്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച കാര്‍ഡുടമകളും ഒട്ടനവധി തവണ സപ്ലൈ ഓഫിസുകളില്‍ കയറി ഇറങ്ങി തളരുന്ന അവസ്ഥയാണുള്ളത്. അതെ സമയം ഇന്ന് വരെ അവധിയില്‍ പോയിരിക്കുന്ന ജില്ലാ സപ്ലൈ ഓഫിസര്‍ തിരികെ വന്നാല്‍ ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫിസര്‍ക്ക് ചാര്‍ജില് നിന്ന് ഒഴിവാകാനും കാഞ്ഞങ്ങാട് കേന്ദ്രീകരിക്കാനും സാധിക്കും.
എന്നാല്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന ഉറപ്പൊന്നും ജില്ലാ ഓഫിസിലെ ജീവനക്കാര്‍ക്ക് ഇല്ല. ഇതോടെ ഹൊസ്ദുര്‍ഗ് ഓഫിസില്‍ കാര്‍ഡുടമകള്‍ ഇനിയും വിയര്‍ക്കുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago