HOME
DETAILS

അമിത്ഷാക്കെതിരേ യെദിയൂരപ്പ: കര്‍ണാടകയില്‍ ഹിന്ദിക്കല്ല, കന്നഡക്കാണ് മുന്‍ഗണന, ഒരു രാജ്യം ഒരു ഭാഷ'  അജന്‍ഡയില്‍ തുടക്കത്തിലെ  കല്ലുകടി

  
backup
September 16, 2019 | 1:00 PM

hindhi-language-issue-comment-yeddyurappa

 

ന്യൂഡല്‍ഹി: ഇന്ത്യയെ അടയാളപ്പെടുത്താനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ പ്രസ്താവനക്കെതിരേ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും രംഗത്ത്.

'ഒരു രാജ്യം ഒരു ഭാഷ'എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്നായിരുന്നു ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത്ഷാ നടത്തിയ പ്രസ്താവന.
ഇതിനെതിരേ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇതുവരേ രംഗത്തെത്തിയിരുന്നത്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍
മുഖ്യമന്ത്രിതന്നെ അമിത്ഷായുടെ ആവശ്യത്തിനെതിരേ രംഗത്തെത്തിയത് ബി.ജെ.പിയുടെ അജന്‍ഡക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാണ്.
കര്‍ണാടകയില്‍ പ്രധാനം കന്നഡയാണ്. ഹിന്ദിയല്ല. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു.
എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും സംസ്ഥാനത്തുനിന്നുണ്ടാവില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരേ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് തെക്കേയിന്ത്യയിലെ ഒരേ ഒരു ബി.ജെ.പി മുഖ്യമന്ത്രിയായ യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ദക്ഷിണേന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് അമിത്ഷാ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നത്. ഇതിനെതിരേയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവില്‍ ബി.ജെ.പി മുഖ്യമന്ത്രിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago