ഓവുചാലുകള്‍ അടഞ്ഞു
ബോവിക്കാനം: ഓവുചാല്‍ ഉണ്ടായിട്ടും ബോവിക്കാനം ടൗണില്‍ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ. ചെറിയ ചാറ്റല്‍ മഴ വന്നാല്‍ പോലും ചെളിവെള്ളം ചവിട്ടി വേണം ടൗണിലൂടെ നടന്നു പോകാന്‍. അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള വാഹനയാത്രക്കാര്‍ക്കും ഇത് ഏറെ ദുരിതമാവുകയാണ്.
മഴവെള്ളം ഒലിച്ചുപോകാന്‍ ടൗണിന്റെ ഇരുഭാഗങ്ങളിലും ഓവുചാല്‍ ഉണ്ടെങ്കിലും അടഞ്ഞുകിടക്കുന്നതാണു പ്രശ്‌നത്തിനു കാരണം. മൂന്നു വര്‍ഷം മുമ്പ് ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി ഓവുചാല്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും ഇതിലേക്ക് വെള്ളം ഇറങ്ങാന്‍ സൗകര്യമുണ്ടാക്കിയിട്ടില്ല. ഇതു മൂലം മേലെ റേഷന്‍ കട മുതല്‍ മഴവെള്ളം താഴെ വില്ലേജ് ഓഫിസ് വരെ നടുറോഡിലൂടെയാണ് ഒഴുകുന്നത്. ഇതു കാരണം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് റോഡ് മുറിച്ചുകടക്കാനും പ്രയാസമാവുന്നു.
ഇതേ അവസ്ഥയാണ് ബോവിക്കാനം ഇരിയണ്ണി റോഡിലും. ഒരു മഴ പെയ്താല്‍ മണികൂറുകളോളം റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കാണ് ചെളിവെള്ളം തെറിക്കുന്നത്.
മലിനജലം ഇങ്ങനെ തുറന്ന സ്ഥലങ്ങളിലൂടെ ഒഴുകുന്നത് കാരണം ടൗണും പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."