അരീക്കരക്കുന്നില്‍ ഭൂമിയുടെ രേഖാപരിശോധന തുടങ്ങി
നാദാപുരം: അരീക്കരക്കുന്നില്‍ അന്യാധീനപ്പെട്ട ഭൂമിയുടെ യഥാര്‍ഥ അവകാശികളെ കണ്ടെത്താനുള്ള റവന്യൂ നടപടികള്‍ ആരംഭിച്ചു . ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ വളയം മഞ്ഞപ്പള്ളി ക്ലബ്ബില്‍ വച്ച് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കുള്ള ഭൂമിയുടെ രേഖകള്‍ ഭൂവുടവുകളില്‍ നിന്ന് ശേഖരിച്ചു.
ലാന്‍ഡ് ബോര്‍ഡ് വിഭാഗം രേഖകള്‍ പരിശോധിച്ചതിനു ശേഷം അനന്തര നടപടികള്‍ കൈക്കൊള്ളും. 2007 ല്‍ അന്തേരി അരീക്കരക്കുന്നില്‍ ബി.എസ്.എഫ് കേന്ദ്രത്തിനായി ഭൂമി ഏറ്റെടുത്തതോടെയാണ് പ്രദേശത്ത് ഭൂപ്രശ്‌നം ഉടലെടുത്തത്.
ഇതേ തുടര്‍ന്ന് വര്‍ഷങ്ങളായി ഭൂമി കൈവശം വെക്കുകയും കാര്‍ഷിക വൃത്തികള്‍ നടത്തുകയും ചെയ്തവര്‍ക്കു ഭൂമികൈമാറ്റം ചെയ്യാനും നികുതി അടക്കാനും കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഭൂവുടമകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. 301 എ സര്‍വേ നമ്പറില്‍പ്പെട്ട മുന്നൂറോളം കുടുംബങ്ങളാണ് റവന്യൂ വകുപ്പിന്റെ നിലപാട് കാരണം പ്രശ്‌നങ്ങള്‍ക്കിരയായത്. ഇതില്‍ 32 കുടുംബങ്ങളെ തുടക്കത്തില്‍ തന്നെ രേഖകള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍ ഇവര്‍ക്കും നികുതി അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കോടതിയെ സമീപിച്ച 28 പേര്‍ക്കു നികുതിയടക്കാനും ക്രയ വിക്രയം നടത്താനും അനുവാദം ലഭിക്കുകയുണ്ടായി. കാലാകാലം ഇവിടെ കൃഷി നടത്തുകയും ഭൂമി കൈവശം വെക്കുകയും ചെയ്തവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു.
ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ടു അംഗനവാടി, ലക്ഷംവീട് കോളനി എന്നിവക്കും നമ്പറുകള്‍ ലഭ്യമായിട്ടില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ റവന്യു വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ സ്ഥലത്തു ക്യാംപ് ചെയ്ത് രേഖകള്‍ ശേഖരിച്ചത്.നൂറ്റി ഇരുപത്തിരണ്ടുപേരാണ് ഇന്നലെ നടന്നഹിയറിങ്ങില്‍ പങ്കെടുത്തത്.
ബാക്കിയുള്ളവര്‍ക്ക് വേണ്ടി അടുത്ത ആഴ്ച വീണ്ടും ക്യാംപ് നടത്തും. തഹസില്‍ദാര്‍ മാരായ കെ. ഗോകുല്‍ദാസ്, കെ പ്രസീത, വി. ഷീജ ഹിയറിങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."