HOME
DETAILS
MAL
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വികസനം സമഗ്ര പദ്ധതി മൂന്നു മാസത്തിനകം
backup
June 13 2017 | 22:06 PM
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് മൂന്നു മാസത്തിനകം സമഗ്ര പദ്ധതി രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിന്റെ ആദ്യയോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് കാക്കൂരില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട പുനരധിവാസ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. 400 കോടി രൂപയുടെ വികസന പദ്ധതിയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. തോട്ടത്തില്‍ രവീന്ദ്രന്, എം.കെ രാഘവന് എം.പി, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."