വിദ്യാര്‍ഥി സമരം അനാവശ്യമെന്ന് എയിംഫില്‍ മാനേജ്‌മെന്റ്
കോഴിക്കോട്: മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന എയിംഫിലിനെ തകര്‍ക്കാന്‍ രക്ഷിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തുന്നതെന്ന് മാനേജ്‌മെന്റ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പത്തോളം വരുന്ന വിദ്യാര്‍ഥികള്‍ എയിംഫിലിനെതിരേ നടത്തിവരുന്ന സമരം അനാവശ്യമാണ്. സമരത്തിന് പിന്നില്‍ വിദ്യാര്‍ഥികളല്ലാത്ത മൂന്നാമത് കക്ഷിയുണ്ട്. വലിയ തുകയാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ ആവശ്യപ്പെടുന്നത്. എയിംഫിലിന്റെ അംഗീകാരത്തെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ സംശയമുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ ഏഴംഗ സംഘത്തിന് ഇതു പരിശോധിക്കാന്‍ അവസരമൊരുക്കാമെന്നും അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തില്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ അംഗീകൃത കേന്ദ്രമെന്ന നിലയില്‍ ബി.ബി.എ, എം.ബി.എ കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ എ.ഡി.എം നിര്‍ദേശിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചത്.
സമരക്കാരുടെ അടുത്ത് ന്യായമുണ്ടെങ്കില്‍ പരിഹരിക്കാന്‍ തങ്ങള്‍ തയാറാണെന്നും നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എയിംഫില്‍ നാഷനല്‍ ഹെഡ് പി. ജിഷ, അക്കാദമിക് ആന്‍ഡ് പ്ലേസ്‌മെന്റ് ഡയറക്ടര്‍ വിശ്വരൂപിണി, കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ റിഫാനാ റഫീഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."