വാനര സേന
കുരങ്ങുകളുടെ രാജാവ് എന്ന പേരില്‍ അറിയപ്പെടുന്നത് ഗറില്ല കുരങ്ങുകളാണ്. ഇവരുടെ ദേശം ആഫ്രിക്കയാണ്. കുരങ്ങുകളില്‍ ഏറ്റവും ഭാരവും വലിപ്പവും ഉള്ളവയാണ് ഇവ. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു ഗറില്ലക്ക് ഏകദേശം 225 കിലോഗ്രാം ഭാരവും ഏഴടിയോളം ഉയരവും വരും. ചിമ്പാന്‍സികളുടെയും ദേശം ആഫ്രിക്കയാണ്. പക്ഷേ ഇതിന് ഗറില്ലയുടെ ഭാരമോ ഉയരമോ ഇല്ല.
അണ്ണാന്‍ കുരങ്ങ്
കണ്ടാല്‍ അണ്ണാനെപ്പോലെ തോന്നുമെങ്കിലും അവര്‍ കുരങ്ങുകള്‍ തന്നെയാണ്. ഇവയെ കാണപ്പെടുന്നത് ദക്ഷിണ അമേരിക്കയിലെ നിബിഡവനങ്ങളിലാണ്. ഇവരുടെ തലമുതല്‍ കാലറ്റം വരെയുള്ള നീളം 15 ഇഞ്ചാണ്. ഏറിയാല്‍ ഒരു കിലോ തൂക്കമാണുള്ളത്. വലിയ കണ്ണുകളും നീണ്ട വാലും, മഞ്ഞയും ഓറഞ്ചും കൂടിക്കലര്‍ന്ന രോമങ്ങളുമാണ് ഇവയ്ക്കുള്ളത്. പഴങ്ങളും കായകളും ചെറുപ്രാണികളും തവളകളും ഇവരുടെ ഇഷ്ട ഭോജനമാണ്.
മാന്‍ഡ്രില്‍ കുരങ്ങ്
ആഫ്രിക്കയിലെ കാമറൂണ്‍ റിപ്പബ്ലിക്കിലും ഗബോണിലുമുള്ള ഉഷ്ണമേഖലാ വനങ്ങളിലാണ് രാജകീയ ഭാവമുള്ള മാന്‍ഡ്രില്‍ കുരങ്ങുകളുടെ നാട്. അവരുടെ ഒരു പ്രത്യേകതയാണ് ചുവന്ന മൂക്കിന്റെ ഇരുവശത്തുമുള്ള വെള്ളനിറവും അതിന്റെ ഇരുഭാഗങ്ങളിലുമുള്ള നീല താടികളും. ശരീരത്തിന് 38 ഇഞ്ച് നീളമുണ്ടെങ്കിലും വാലിന് വെറും 29 ഇഞ്ച് നീളമാണുള്ളത്. പക്ഷേ ശരീരഭാരം നാല്‍പത്തിയഞ്ച് കിലോ ഗ്രാം തൂക്കം വരും. കായ്കനികളും ചെറു ജീവികളും ഇവര്‍ക്ക് ഏറെ ഇഷ്ടപെട്ട ഭക്ഷണങ്ങളാണ് .
പിഗ്മിക്കുരങ്ങ്
കുരങ്ങ് വര്‍ഗത്തിലെ ഏറ്റവും ചെറിയ കുരങ്ങാണ് പിഗ്മി കുരങ്ങ്. ആമസോണ്‍ നദീതട രാജ്യങ്ങളായ ഇക്വഡോര്‍, കൊളംബിയ, ബ്രസീല്‍, ഉത്തര കൊറിയ എന്നിവിടങ്ങളിലാണ് ഈ വര്‍ഗത്തെ സാധാരണ കാണപ്പെടുന്നത്. തല മുതല്‍ വാലറ്റം വരെ ഇവയുടെ നീളം എട്ടിഞ്ച് തൂക്കമാണ്. പരമാവധി 80 ഗ്രാം. അണ്ണാന്‍ കുരങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ പിഗ്മി കുരങ്ങ് വളരെ ചെറുതാണ്. കണ്ടാല്‍ കാട്ടുപൂച്ച എന്നു തോന്നുമെങ്കിലും കാട്ടു പൂച്ചയേക്കാള്‍ ചെറുതാണ് ഇവന്‍.
ഇലതീനി എന്ന കണ്ണടക്കാരന്‍
ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വനപ്രദേശങ്ങളിലാണ് ഇവരെ കാണുന്നത്. ഇലമാത്രമേ കഴിക്കൂ എന്ന ശാഠ്യമുള്ളതുകൊണ്ടാണ് ഇവയ്ക്ക് ഇലതീനി എന്ന പേരുവന്നത്. കണ്ണടക്കാരന്‍ എന്ന് പറയാന്‍ കാരണം കറുത്ത കണ്ണുകള്‍ക്കു ചുറ്റുമുള്ള വെളുത്ത രോമമാണ്.
അതു കാണുമ്പോള്‍ കണ്ണടവച്ച പ്രതീതിയാണ്. രണ്ടടിയോളം നീളമുള്ള ഇവര്‍ക്ക് ഭാരം എട്ട് കിലോ ഗ്രാം മാത്രം. ഇതിന്റെ കരള്‍ ഔഷധ ഗുണമുള്ളതാണെന്ന വിശ്വാസം കാരണം ഇവയെ വളരെയധികം വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണിയിലാണ്.
ഒറാങ്കുട്ടാന്‍
വാലില്ലാത്ത ഒരു കുരങ്ങാണ് ഒറാങ്കുട്ടാന്‍, ബോര്‍ണിയോ, സുമദ്ര ദ്വീപുകളിലാണ് ഇവയെ കാണുന്നത്. ചെവിയും മൂക്കും ചെറുതാണെങ്കലും കൈകാലുകള്‍ വളരെയധികം വലുതാണ്. ഏകദേശം ഏഴുപത്തിയഞ്ച് കിലോയോളം തൂക്കം ഉണ്ട്. എഴുന്നേറ്റു നിന്നാല്‍ അഞ്ചര അടിയോളം നീളവുമുണ്ട് .
ഇവര്‍ ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ വനങ്ങളിലാണ് താമസിക്കുന്നത്. ഇവരുടെ ഭക്ഷണം പഴങ്ങളും മരത്തോലുകളും ഇലകളുമാണ്. ഇപ്പോള്‍ വംശനാശം നേരിടുന്ന ഒരു വര്‍ഗമാണ് .
ഗിബണ്‍ കുരങ്ങുകള്‍
ഇന്ത്യ രാജ്യത്ത് കാണപ്പെടുന്ന ഏക ആള്‍ക്കുരങ്ങുകളാണ് ഗിബണ്‍ കുരങ്ങുകള്‍. ഇവരുടെ വെളുത്ത ശരീരത്തിലെ കറുത്ത മുഖം വേറിട്ട കാഴ്ചയാണ്. ശരീരത്തിന്റെ നീളം കൂടിയാല്‍ ഉയരം മൂന്നടിയും ഭാരം പരമാവധി എട്ടു കിലോയുമാണ്. ഇവര്‍ പ്രഭാതത്തില്‍ തന്നെ ഓരിയിടാന്‍ തുടങ്ങും. ശേഷം തങ്ങളുടെ അധികാര പരിധി മുഴുവന്‍ ചുറ്റിയശേഷം അവിടെ ആരും വന്നില്ലെന്ന് ഉറപ്പായാല്‍ മാത്രമേ ഭക്ഷണം കഴിക്കൂ .
കരിങ്കുരങ്ങ്
പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലാണ് കരിങ്കുരങ്ങുകളുടെ താവളം. ഇവരുടെ തലയില്‍ മഞ്ഞ കലര്‍ന്ന നീണ്ട രോമങ്ങള്‍ ഉണ്ട്. നീണ്ടവാല്‍, ശരീരം മുഴുവന്‍ കറുത്ത രോമം. വളര്‍ച്ചയെത്തിയ കരിങ്കുരങ്ങിന് 15 കിലോഗ്രാം വരെ തൂക്കമുണ്ടാവും. ഗിബണ്‍ കുരങ്ങിനെ പോലെ തന്നെ കരിങ്കുരങ്ങുകളും രാവിലെയും വൈകിയിട്ടും ഒച്ചവെക്കാറുണ്ട്. ഏറ്റവുമധികം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു വര്‍ഗങ്ങളിലൊന്നാണ് കരിങ്കുരങ്ങ്.
പന്നിവാലന്‍ കുരങ്ങ്
അസമിലെ വനങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരിനം കുരങ്ങുകളാണ് പന്നിവാലന്‍. പന്നിവാലന്‍ എന്ന് വിളിക്കാന്‍ കാരണം പന്നികളുടേതുപോലോത്ത ചെറിയ വാലും തലക്കുമുകളില്‍ ഇരുഭാഗത്തേക്കുമായി തൂങ്ങി നില്‍ക്കുന്ന രോമങ്ങളുമാണ്.
താഴ്ന്ന വനപ്രദേശങ്ങളിലാണ് ഇവയെ സാധാരണ കാണാറ്. രണ്ടടിയോളം നീളവും 16 കിലോഗ്രാം ഭാരവുമുള്ള ഇവ കരടി കുരങ്ങിനോട് സാമ്യമുള്ളതായി തോന്നാം.
ഹനുമാന്‍ കുരങ്ങ്
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു കുരങ്ങു വര്‍ഗമാണ് ഹനുമാന്‍ കുരങ്ങുകള്‍. ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ് . സൈലന്റ് വാലി ഇവരുടെ ആവാസകേന്ദ്രമാണ്. ഹനുമാനെ ചേര്‍ത്താണ് ഹനുമാന്‍ കുരങ്ങുകള്‍ എന്ന് വിളിക്കുന്നത്. ഈ കുരങ്ങുകളെ ഹനുമാന്റെ വാനരസേനയിലെ അംഗങ്ങളായി കണക്കാക്കപെടുന്നു. കൈയും മുഖവും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പൊള്ളി എന്ന് വിശ്വസിക്കപ്പെടുന്നു.
കരടിക്കുരങ്ങ്
ഇന്ത്യയിലെ കുരങ്ങുവര്‍ഗങ്ങളില്‍ ഏറ്റവും അധികം വലുതും ഭാരമുള്ളതുമായ കുരങ്ങുകളാണ് കരടി കുരങ്ങുകള്‍. കരടിയെ പോലെ തലമുതല്‍ വാല്‍ വരെയുള്ള കട്ടിയുള്ള നീണ്ട രോമങ്ങള്‍ ഇവയ്ക്കും ഉണ്ട്. കണ്ടാല്‍ കരടി കുട്ടിയെ പോലെ തോന്നുമെങ്കിലും ഇവര്‍ കുരങ്ങുകള്‍ തന്നെ. സാധാരണ കാണുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിത വനങ്ങളിലാണ്. ശരീരത്തിന്റെ മുഴുവന്‍ നീളം 50 മുതല്‍ 70 സെന്റീ മീറ്റര്‍ വരെ മാത്രം. ഭാരം ഏറിയാല്‍ 18 കിലോ വരെയാണ് .
കുട്ടിത്തേവാങ്ക്
വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയാണ് കുട്ടിത്തേവാങ്ക്. രാത്രിയില്‍ മാത്രം ആഹാരം തേടുന്നു. പകല്‍ ഇരുണ്ട പ്രദേശത്ത് ഒളിച്ച് കഴിയുന്നു. മിക്കവാറും മരത്തില്‍ തന്നെയാവും വാസം.
ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും കുട്ടിത്തേവാങ്കിന്റെ സവിശേഷതകളാണ്. രോമങ്ങള്‍ നിറഞ്ഞ ശരീരം പട്ടു പോലെയും ഏറെക്കുറേ ഇരുണ്ടതുമാണ്. മുന്നിലേക്ക് തുറിച്ചു നോക്കുന്ന ഉരുണ്ട മിഴികളും, വെളുത്ത മുഖവും, മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളില്‍ വ്യത്യസ്തനാക്കുന്നു.
കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവയ്ക്ക് വാലില്ല എന്നതും ഒരു പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാം തൂക്കവുമുണ്ടാകും. ഒറ്റയ്‌ക്കോ ഇരട്ടയായോ ഇവ സഞ്ചരിക്കുന്നു. മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളേയും ഭക്ഷിക്കും. മരത്തിലൂടെ യാത്ര ചെയ്യാനാണ് കുട്ടിത്തേവാങ്കിനു താത്പര്യം.
സിംഹവാലന്‍ കുരങ്ങ്
കേരളത്തിലെ പ്രധാന വനപ്രദോശങ്ങളിലൊന്നായ സൈലന്റ് വാലിയില്‍ പൊതുവെ കാണാറുള്ള ഒരിനം കുരങ്ങാണ് സിംഹവാലന്‍ കുരങ്ങ്. സിംഹവാലന്‍ എന്ന് വിളിക്കാന്‍ കാരണം മുഖത്തിനു ചുറ്റുമുള്ള നീണ്ടു വളര്‍ന്ന സിംഹത്തിനു സമാനമായ രോമങ്ങളാണ്.
അധികവും ഹരിതവനങ്ങളിലാണ് താമസിക്കാറ്. ജനവാസ പ്രദേശങ്ങളുമായി ബന്ധപ്പെടാറില്ല. ഏറിയാല്‍ നീളം രണ്ടടി മാത്രം. വളര്‍ച്ചയെത്തിയ സിംഹവാലന് എട്ടു കിലോഗ്രാം വരെ തൂക്കമുണ്ടാകും . ഏറ്റവും അധികം വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."