യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: മംഗളയും തുരന്തോയും അടക്കമുള്ള ട്രെയിനുകൾ വൈകും
പാലക്കാട്: ഈ മാസം ഏഴ്, 14 തിയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ (22633) പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് വഴിയിൽ 30 മിനിറ്റ് നിയന്ത്രിക്കും. 9, 16, 23, 30, ഫെബ്രുവരി ആറ് തീയതികളിൽ എറണാകുളം ജങ്ഷൻ-ഓഖ (16338) ദ്വൈ വീക്ക്‌ലി എക്‌സ്‌പ്രസും 11, 18, 25, ഫെബ്രുവരി ഒന്ന് തിയതികളിൽ എറണാകുളം ജങ്ഷൻ - അജ്മീർ ജങ്ഷൻ മരുസാഗർ (12977) പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
എറണാകുളം ജങ്ഷൻ - ലോകമാന്യ തിലക് തുരന്തോ (12224) സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസ് 11, 18, 25, ഫെബ്രുവരി ഒന്ന് തീയതികളിൽ എറണാകുളത്തുനിന്ന് ഒരു മണിക്കൂറും ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ - എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് (12618) സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 14, 21 തിയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽനിന്ന് 30 മിനിറ്റും നിയന്ത്രിക്കും. ഷൊറണൂർ ജങ്ഷൻ - കോയമ്പത്തൂർ ജങ്ഷൻ (56604) പാസഞ്ചർ 7, 9, 10, 11, 12, 13, 16, 17, 18, 20, 21, 24, 29 തീയതികളിൽ യാത്ര വഴിയിൽ 45 മിനിറ്റും നിയന്ത്രിക്കുമെന്ന് റെയിൽവേ അറിയിച്ചു.
The Thiruvananthapuram Central - Hazrat Nizamuddin Junction (22633) weekly superfast express route, which will depart from Thiruvananthapuram Central on the 7th and 14th of this month, will be restricted for 30 minutes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."