നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറി. 55 യാത്രക്കാരുമായി പോയ ബുദ്ധ എയറിന്റെ ടര്‍ബോപ്രാപ് വിമാനമാണ് റണ്‍വേയില്‍ നിന്നു 200 മീറ്റര്‍ അകലേയ്ക്ക തെന്നി മാറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നെത്തിയ വിമാനം ഭദ്രാപൂരില്‍ ഇറങ്ങുന്നതിനിടെയായുരുന്നു സംഭവം. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്.
വിമാനത്തില്‍ 51 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 9ന്‍-എഎംഎഫ്, എടിആര്‍ 72-500 നമ്പര്‍ ടര്‍ബോപ്രോപ്പ് പാസഞ്ചര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ട്രാക്കറുകളില്‍ നിന്ന് വ്യക്തമാകുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കാഠ്മണ്ഡുവില്‍ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.
വിമാനം റണ്‍വേയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലേക്കാണ് തെന്നിമാറിയത്. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി വിമാനാപകടങ്ങള്‍ നടന്ന നേപ്പാളില്‍ വ്യോമയാന സുരക്ഷാരേഖ പലപ്പോഴും പരിശോധനക്ക് വിധേയമായിട്ടുണ്ട്.
2023 ജനുവരിയില്‍ യെതി എയര്‍ലൈന്‍സിന്റെ വിമാനം പൊഖാറയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ് 68 യാത്രക്കാരും 4 ജീവനക്കാരും മരിച്ചിരുന്നു. 2024 ജൂലൈയില്‍ കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന സൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണ് 18 പേരും മരിച്ചിരുവന്നു.
A Buddha Air turboprop passenger aircraft skidded off the runway while landing in Nepal, narrowly avoiding a major accident. The flight, carrying 55 people including passengers and crew, veered about 200 metres off the runway while landing at Bhadrapur after arriving from Kathmandu. The airline confirmed that all passengers and crew are safe and no injuries were reported. The aircraft involved was an ATR 72-500 turboprop (registration 9N-AMF), carrying 51 passengers and four crew members. The plane sustained minor damage. Buddha Air said technical and rescue teams were dispatched from Kathmandu to the site following the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."