HOME
DETAILS

മന്നം ജയന്തി ആഘോഷ പരിപാടിക്കിടെ കൈകൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല

  
January 03, 2026 | 3:36 AM

chennithala ignores rahul mankootathil at mannam jayanthi event

 


കോട്ടയം: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊതു വേദിയില്‍ അവഗണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എയെ കണ്ടഭാവം നടിക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്. മാധ്യമങ്ങളുടെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചടങ്ങിലേക്ക് കടന്നു വരുന്ന രമേശ് ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസില്‍ ഉണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ രമേശ് ചെന്നിത്തല കണ്ടെങ്കിലും ഒട്ടും ഗൗനിക്കാതെ നടന്നു നീങ്ങുകയും ചെയ്തു. മന്നം ജയന്തി പരിപാടിയില്‍ പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ ഇരുന്ന നിരയില്‍ തന്നെയായിരുന്നു രാഹുലും ഇരുന്നത്.

അതേസമയം, പി ജെ കുര്യനുമായി രാഹുല്‍ മാങ്കൂട്ടം നടത്തിയ സംഭാഷണവും ശ്രദ്ധേയമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്ന പിജെ കുര്യന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇതിന് പിന്നാലെ നിലപാട് തിരുത്തി പിജെ കുര്യന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റും പങ്കുവച്ചു. 

സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കുന്നു. എന്നായിരുന്നു കുര്യന്റെ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.

 

Senior Congress leader Ramesh Chennithala publicly ignored Palakkad MLA Rahul Mankootathil during the Mannam Jayanthi celebrations organised by the NSS at Perunna in Kottayam. Visuals of the incident, captured by media cameras, have gone viral on social media. As Chennithala arrived at the venue, Rahul Mankootathil, who was already seated on the dais, stood up to greet him. Despite noticing Rahul, Chennithala walked past without acknowledging him. Rahul was seated in the same row as leaders including P.J. Kurien, Thiruvanchoor Radhakrishnan, P.C. Vishnunath, and M.K. Raghavan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  4 hours ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  5 hours ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  5 hours ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  5 hours ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  5 hours ago
No Image

ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ

Kerala
  •  6 hours ago
No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  6 hours ago
No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  7 hours ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  7 hours ago