മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു. പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് ഭൂചലനമുണ്ടായത്. അപകട സൈറൺ മുഴങ്ങിയതോടെ പ്രസിഡന്റ് ഹാൾ വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറി.
പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തെക്ക് പടിഞ്ഞാറൻ മെക്‌സിക്കോയിലെ ഗുരേരോ സംസ്ഥാനത്തുള്ള സാൻ മാക്രോസ് ആണ് പ്രഭവകേന്ദ്രം. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ അകലെയാണിത്.
ഭൂകമ്പത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. വീട് തകർന്നു വീണാണ് അൻപതുകാരി മരിച്ചത്. അതേസമയം, കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും താഴേക്ക് ഇറങ്ങാൻ ശ്രമിക്കവേയാണ് അറുപതുകാരനായ മറ്റൊരാൾ മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു.
സാൻ മാക്രോസിലെ മിക്ക വീടുകൾക്കും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം 50ഓളം വീടുകൾക്ക് സാരമായ കേടുപാടുകൾ റിപ്പോർട്ട് ചെയ്തു. സൈറൺ മുഴങ്ങിയതോടെ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്നും തെരുവിലേക്ക് ഓടിയിറങ്ങി. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ അക്കാപുൽകോയ്ക്ക് സമീപമാണ് ഭൂകമ്പത്തിന്റെ ആഘാതം കൂടുതൽ അനുഭവപ്പെട്ടത്.
A 6.5-magnitude earthquake struck Mexico, killing two people and injuring 12, as President Claudia Sheinbaum was forced to evacuate her press conference. The epicenter was near Acapulco, Guerrero, causing widespread panic and minor damage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."