HOME
DETAILS
MAL
വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനം: നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും
backup
September 16 2019 | 19:09 PM
#ശരീഫ് കൂലേരി
ബംഗളൂരു: വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കൂടുതല്‍ അന്വേഷണം നടത്തും. ഇന്ന് വിക്രത്തിന്റെ ലാന്‍ഡിങ് സൈറ്റിന് മുകളിലൂടെ പറന്ന് നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബിറ്റര്‍ പരിശോധനകള്‍ നടത്തും. നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ചിത്രങ്ങള്‍ നാസ ഐ.എസ്.ആര്.ഒക്ക് കൈമാറും. 14 ദിവസത്തിനുള്ളില്‍ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ലാന്‍ഡറിന്റെയും അതിനുളളിലെ റോവറിന്റെയും ആയുസ് 14 ദിവസമാണ്.14 ദിവസത്തിന് ശേഷം ലാന്‍ഡര്‍ വിക്രമിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്ര തണുപ്പായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."