തിരുവനന്തപുരം തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ യൂനിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക പൊലിസ് സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ഡി.സി.പി ആര്‍ ആദിത്യയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിക്കും.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗവും അറിയിച്ചിരുന്നു. അഗ്‌നിശമന സേനയുടെ ടെക്‌നിക്കല്‍ വിഭഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണ ചുമതലയുള്ളത്.
ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്‌നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. നിലവില്‍ തീ പൂര്‍ണമായും അണച്ചതായും അധികൃതര്‍ അറിയിച്ചു.
മണിക്കൂറുകളോളം തീ നിന്ന് കത്തിയതിനാല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ട്. ഏത് നിമിഷവും നിലംപൊത്താമെന്ന നിലയിലാണ് ഇതുളളത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം കെട്ടിടത്തില്‍ പരിശോധന നടത്തും.
അതേസമയം, ഫാക്ടറി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."