കരയാം, ചിരിക്കാം, കൊഞ്ഞനംകുത്താം; സെല്‍ഫിയെടുത്ത് ഇമോജിയുണ്ടാക്കാന്‍ ജിബോര്‍ഡ്
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിളിന്റെ ജിബോര്‍ഡ് (Gboard)- ഗൂഗിള്‍ കീബോര്‍ഡ്- ഉപയോക്താക്കള്‍ക്ക് നിരവധി എളുപ്പവഴികളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ജിഫ് ക്രിയേഷന്‍, ഫ്‌ലോട്ടിങ് കീബോര്‍ഡ്, ക്ലിപ്‌ബോര്‍ഡ് മാനേജര്‍ തുടങ്ങിയ ഒപ്ഷനുകള്‍ അവതരിപ്പിച്ചു. വാക്കുകള്‍ ഡിലീറ്റ് ചെയ്യുന്നതിന്റെ സ്പീഡ് നിയന്ത്രിക്കാവുന്ന സംവിധാനവും പരീക്ഷിച്ചു. ഇമോജികള്‍ക്ക് ഏറെ സ്വാധീനമുള്ള കാലത്ത്, കൂടുതല്‍ പേഴ്‌സണലൈസ്ഡ് ഒപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിബോര്‍ഡ്.
'മിനിസ്' എന്ന സ്റ്റിക്കര്‍ പാക്കാണ് ഏവരെയും ആകര്‍ഷിക്കാന്‍ പോവുന്നത്. നമ്മുടെ ഫീലിങ്‌സും ഭാവങ്ങളും ഇമോജികളാക്കി അയക്കുന്നത് മെസേജിങില്‍ ഏറ്റവും ഫലപ്രദമാണ്. അത് നമ്മുടെ മുഖംവച്ചു തന്നെയുണ്ടാക്കുന്ന ഇമോജികള്‍ കൂടി ആയാലോ?
അതാണ് 'മിനീസ്' നല്‍കുന്ന സൗകര്യം. നമ്മുടെ സെല്‍ഫിയെടുത്ത് അതേ ഭാവത്തിലുള്ള ഇമോജി മിനികള്‍ ഉണ്ടാക്കിയെടുക്കാം. കൈകളും ഉള്‍പ്പെടുത്താമെന്നതാണ് മറ്റൊരു പ്രത്യേകത. അങ്ങനെ തീര്‍ത്തും നമ്മുടേതായ ലോകത്തിലൂടെ മെസേജ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."