കാശ്മീരിലെ അവസ്ഥ പരിതാപകരം, ഞങ്ങള്‍ വിദേശികളല്ല, സ്വര്‍ഗമല്ല ചോദിക്കുന്നത്: തരിഗാമി
ജമ്മു കശ്മീരിലെ സ്ഥിതി പരിതാപകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം യൂസുഫ് തരിഗാമി. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ അത് തകര്‍ത്തു, തങ്ങള്‍ വിദേശികളല്ലെന്നും സ്വര്‍ഗമല്ല ചോദിക്കുന്നതെന്നും തരിഗാമി പറഞ്ഞു. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തരിഗാമിയുടെ പ്രതികരണം.
കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസുഫ് തരിഗാമിയെ ചികിത്സാര്‍ഥം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (എയിംസ്) മാറ്റുകയായിരുന്നു. വിമാനമാര്‍ഗമാണ് തരിഗാമിയെ ശ്രീനഗറില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ചിരുന്നത്.
പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന തരിഗാമിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."