തടവിലാക്കിയ യു.എസ് പൗരനെ ഉ.കൊറിയ മോചിപ്പിച്ചു
പ്യോങ്യാങ്: ഉത്തര കൊറിയ വലിയ ഭീഷണിയാണെന്ന് യു.എസ് പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കകം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത യു.എസ് പൗരനെ ഉ.കൊറിയ മോചിപ്പിച്ചു. ഉത്തര കൊറിയയിലെ വിദ്യാര്‍ഥിയായ ഒട്ടോ വ്രാമ്പിയര് (22) നെയാണ് മോചിപ്പിച്ചത്.
വ്രാമ്പിയര് ചൈന വഴി യു.എസിലേക്ക് തിരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. 15 വര്‍ഷത്തെ കഠിന ജോലി ശിക്ഷയാണ് വ്രാമ്പിയറിന് വിധിച്ചിരുന്നത്. വെര്‍ജിനിയ യൂനിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായിരുന്നു വ്രാമ്പിയര്.
കഴിഞ്ഞ വര്‍ഷം ഉ.കൊറിയയില്‍ ടൂറിസ്റ്റ് വിസയിലാണ് വ്രാമ്പിയര് എത്തിയത്. 2016 ജനുവരി 2 നാണ് അറസ്റ്റിലായത്. മാര്‍ച്ച് 16 നാണ് വ്രാമ്പിയറിന് 15 വര്‍ഷത്തെ കഠിന ജോലി ശിക്ഷ വിധിച്ചത്. 2016 മാര്‍ച്ച് മുതല്‍ വ്രാമ്പിയര് കോമ അവസ്ഥയിലായിരുന്നു. ഇക്കാര്യം തങ്ങള്‍ ഒരാഴ്ച മുന്‍പാണ് അറിഞ്ഞതെന്ന് വ്രാമ്പിയറിന്റെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."