കാസര്‍ക്കോട്ട് ഭൂചലനം: അപകടമില്ല
ഉദുമ (കാസര്‍കോട്): പൂച്ചക്കാട് മീത്തല്‍ തൊട്ടിയില്‍ 15 ഓളം വീടുകളില്‍ ഭൂചലനം ഇന്നലെ വൈകുന്നേരം 7.30 ഓടെയാണ് ഭൂചലനം നേരിട്ടത്. വീടുകളിലെ അകത്തെ മുറികളുടെ വാതിലുകള്‍ തനിയെ അടയുകയും, ജനല്‍ പാളികള്‍, പാത്രങ്ങള്‍ ഉള്‍പ്പെടെ താഴെ വീഴുകകയും ചെയ്തു. ഇതേ തുടര്‍ന്ന് വീടുകളില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി വീടിന് വെളിയിലേക്ക് ഓടുകയായിരുന്നു. കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് പരിസര വാസികള്‍ ഓടിയെത്തി സംഭവമറിഞ്ഞ് പൊലിസും സ്ഥലത്തെത്തി പൂച്ചക്കാട് ചിറക്കാല്‍ പാലത്തിനടുത്ത് ഉയര്‍ന്ന സ്ഥലത്താണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ നാരായണന്‍, രാഘവന്‍, ഭാസ്‌ക്കരന്‍, കാര്‍ത്ത്യായനി, സുബൈര്‍, റെയില്‍വെ കൃഷ്ണന്‍, കുട്വന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള ആജകളുടെ വീടുകളിലാണ് ഭൂചലനമുണ്ടായത്. മറ്റു അനിഷ്ട സംഭവമൊന്നുമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യ പ്രവര്‍ത്തകരും മറ്റും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."