ഇറാന് യു.എസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഖാംനഈ
തെഹ്റാന്: ഇറാനുമേല്‍ പരമാവധി സമ്മര്ദമുണ്ടാക്കുകയെന്ന യു.എസ് പദ്ധതി പരാജയപ്പെടുമെന്നും യു.എസുമായി ഇറാന് ചര്‍ച്ചയ്ക്കില്ലെന്നും പരമോന്നതനേതാവ് അലി ഖാംനഈ. യു.എസുമായി ഒരുതരത്തിലുള്ള വിലപേശലിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അമേരിക്ക 2015ലെ ആണവകരാറിലേക്ക് തിരിച്ചുവരുകയാണെങ്കില്‍ അതിലൊപ്പുവച്ച രാജ്യങ്ങളും ഇറാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ യു.എസിനും പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ ഇറാനുമായുള്ള ആണവകരാര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കഴിഞ്ഞദിവസം സഊദിയിലെ എണ്ണ ഭീമന് അരാംകോയുടെ എണ്ണശുദ്ധീകരണശാലക്കു നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ചത് ഇറാന്റെ ആയുധങ്ങളാണോയെന്നു പരിശോധിക്കാന്‍ സഊദി വിദേശ വിദഗ്ധരെ ക്ഷണിച്ചു. അരാംകോയുടെ ഓഹരിവിപണി പ്രവേശനത്തെ ആക്രമണം ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. സൈന്യത്തോട് ജാഗ്രത പുലര്‍ത്താന്‍ കുവൈത്ത് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."