പാക്കധീന കശ്മിര് ഇന്ത്യയുടെ ഭാഗമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
ന്യൂഡല്‍ഹി: പാക് അധീന കശ്മിര് ഇന്ത്യയുടെ ഭാഗം തന്നെയെന്ന് ആവര്‍ത്തിച്ച് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. ഒരു ദിവസം ഇതിനുമേല്‍ ഇന്ത്യക്ക് പരമാധികാരം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മിരില് ജനങ്ങളുടെ ആശങ്ക അസ്ഥാനത്താണ്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കശ്മിര് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ആരുടെയും ഇടപെടല്‍ ആവശ്യമില്ല. എന്നാല്‍ പാക് അധീന കശ്മിരിനുമേല് എല്ലാ തരത്തിലുള്ള നിയമ വ്യവസ്ഥയും സ്ഥാപിക്കാന്‍ ഒരിക്കല്‍ ഇന്ത്യക്കു കഴിയമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും വേണ്ടതില്ലെന്നും വിദേശ കാര്യമന്ത്രി പറഞ്ഞു.
നേരത്തെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പാക് അധീന കശ്മിര് ഇന്ത്യയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."