സഹോദരന് ഹിന്ദു യുവതിയെ പ്രണയിച്ചു; മുസ്ലിം യുവതികള്‍ക്ക് അസം പൊലിസിന്റെ പീഡനം, നഗ്നരാക്കി വലിച്ചിഴച്ചു,മര്‍ദ്ദിച്ചു
ഗുവാഹത്തി: മൂന്ന് മുസ്ലിം യുവതികള്‍ക്ക് അസം പൊലിസിന്റെ കസ്റ്റഡി മര്‍ദ്ദനം. സഹോദരന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. ദരാങ് ജില്ലയിലാണ് സംഭവം. സഹോദരിമാരില്‍ ഒരാള്‍ സപ്തംബര്‍ പത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തങ്ങളെ നഗ്നരാക്കി മര്‍ദ്ദിച്ചതായും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നു. 30, 28. 18 വയസ്സ് പ്രയമുള്ള സഹോദരികളാണ് മര്‍ദ്ദനത്തിനിരയായത്. കൂട്ടത്തില്‍ ഒരാള്‍ കാലിന് സുഖമില്ലാത്തവളും ഒരാള്‍ ഗര്‍ഭിണിയായിരുന്നു. ഇതൊന്നും പരിഗണിക്കാതെയായിരുന്നു മര്‍ദ്ദനം.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ മഹേന്ദ്ര ശര്‍മ, വനിതാ കോണ്‍സ്റ്റബിള്‍ ബിനിത ബോറെ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി അസം ഡി.ജി.പി കുലധര്‍ സൈക്കിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
പുലര്‍ച്ചെ 1.30ന് നടത്തിയ റയ്ഡിലാണ് ശര്‍മ ഇവരെ കസ്റ്റഡിയിലെടുത്തത്. സഹോദരന് വരുന്നത് മര്‍ദ്ദനം തുടര്‍ന്നു. തനിക്കെതിരായ കേസില്‍ സഹോദരിമാരെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ച യുവാവിനും മര്‍ദ്ദനമേറ്റു. ഇയാള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.
യുവാവും ഹിന്ദു യുവതിയും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് സഹോദരിമാര്‍ പറയുന്നത്. ഇതിന് എല്ലാ തെളിവുമുണ്ടെന്നും തട്ടിക്കൊണ്ടു പോയതിന് യാതൊരു തെളിവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."