കൊടിയത്തൂരില്‍ വില്ലേജ് ഓഫിസറെ ഇനിയും നിയമിച്ചില്ല
മുക്കം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥയുണ്ടെന്നാരോപിച്ച് വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി ആഴ്ചകള്‍ പിന്നിട്ടിട്ടും പുതിയ ഓഫിസറെ നിയമിച്ചില്ല. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. കക്കാട് വല്ലേജ് ഓഫിസറെ അധിക ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും സേവനങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. ഭൂനികുതിയും സര്‍ട്ടിഫിക്കറ്റുകളുമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി കൊടിയത്തൂര്‍ വില്ലേജിലെത്തി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പിന്നീട് കക്കാട് വില്ലേജിലെത്തി ഓഫിസറില്‍ നിന്നും അനുമതി തേടി തിരികെ കൊടിയത്തൂര്‍ വില്ലേജിലെത്തി സീല്‍ വാങ്ങേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചു കാത്തിരിക്കുകയാണ് പലരും. പുതിയ ഓഫിസര്‍ക്കായി താലൂക്ക് ഓഫിസില്‍ പരാതി നല്‍കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭം: യൂത്ത്‌ലീഗ്
മുക്കം: ഉദ്യോഗസ്ഥരുടെ പകപോക്കല്‍ കാരണം കൊടിയത്തൂര്‍ വില്ലേജ് ഓഫിസ് നാഥനില്ലാതായി മാറിയെന്നും വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ജനങ്ങള്‍ വലയുകയാണെന്നും കൊടിയത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ആരോപിച്ചു. അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് നൗഫല്‍ പുതുകുടി അധ്യക്ഷനായി. സെക്രട്ടറി കെ.വി നവാസ്, വി.പി.എ ജലീല്‍, ഫസല്‍ കൊടിയത്തൂര്‍, എ.കെ റാഫി, അര്‍ഷാദ് ചുള്ളിക്കാപറമ്പ്, സലീം കൊളായി, മുനീര്‍ കാരാളിപറമ്പ്, ടി.പി മന്‍സൂര്‍, എ.കെ ഫിര്‍ദൗസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."