പെരിങ്കൊല്ലന്‍ തോട് നാശത്തിന്റെ വക്കില്‍; അധികൃതര്‍ക്ക് മൗനം
മാത്തറ: അനധികൃത നിര്‍മാണവും ചളിയും മാലിന്യങ്ങളും കുമിഞ്ഞ് കൂടിയതും പെരിങ്കൊല്ലന്‍ തോടിനെ നാശത്തിലേക്ക് നയിക്കുന്നു.
മെഡിക്കല്‍ കോളജ്, ദേവഗിരി, കണിയാത്ത് ക്ഷേത്രം, അമ്പലക്കോത്ത്, കോവൂര്‍ ഭാഗങ്ങളില്‍ നിന്നുളള മഴവെള്ളം വഹിച്ച് എം.എല്‍.എ റോഡിന് അരികിലൂടെ ഒഴുകി കോന്തനാരി ഭാഗത്ത് വെച്ച് കല്ലായിപ്പുഴയില്‍ ചേരുന്ന തോടാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മത്തൂര്‍, ഇരിങ്ങല്ലൂര്‍, പ്രദേശങ്ങളില്‍ നിന്ന് നാളികേരവും ചകിരി ഉപ്പന്നങ്ങളും കല്ലായിപ്പുഴ വഴി തോണി മാര്‍ഗ്ഗം കൊണ്ടു പോയിരുന്നത് ഈ തോടിലൂടെയായിരുന്നു. കയ്യേറ്റത്താലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാലും മെലിഞ്ഞൊട്ടിയും ഒഴുക്കില്ലാതെയും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ് ഈ ജലസ്രോതസ്സ്. പാലാഴി മക്കാട്ട് താഴത്ത് 100 മീറ്ററിലധികവും ദേശീയപാതക്ക് സമീപമായി രണ്ട് സ്വകാര്യ കെട്ടിടങ്ങള്‍ക്ക് സമീപത്ത് 700 മീറ്ററിലധികവും കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് തോട് മൂടിയ നിലയിലാണ്.
നിരവധി പരാതികള്‍ നല്‍കിയിട്ടും നിയമപ്രകാരം തോടിന്റെ ചുമതലയുള്ള ഗ്രാമ പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന ഭാവത്തിലാണ്. ഇരിങ്ങല്ലുര്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ തോടിന് കുറുകെ പുതിയ പാലം പണിതെങ്കിലും ഒടിഞ്ഞ് തൂങ്ങിയ പഴയ കോണ്‍ക്രീറ്റ് പാലം തോട്ടില്‍ വീണ് മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കടുത്ത വരള്‍ച്ച അനുഭവപ്പെട്ട കഴിഞ്ഞ വര്‍ഷം തോടിന് സമീപത്തുള്ള കിണറില്‍ നിന്നാണ് ധാരാളം കുടുംബങ്ങള്‍ കുടിവെള്ളം എടുത്തിരുന്നത്. ഇരിങ്ങല്ലൂര്‍ ഭാഗത്ത് അവശേഷിക്കുന്ന നീര്‍ത്തടങ്ങള്‍ നികത്താന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി പോലും ലഭിക്കാതെ തോടിന് കുറുകെ നിര്‍മാണ പ്രവൃത്തികള്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."