HOME
DETAILS
MAL
ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി
backup
August 03 2016 | 22:08 PM
നിലമ്പൂര്‍: ചന്തക്കുന്ന് ജി.എല്‍.പി സ്കൂളില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. 20 സെന്റ് സ്ഥലത്താണ് ആദ്യഘട്ടത്തില്‍ പച്ചക്കറി നടുന്നത്. നഗരസഭാ വികസന സ്ഥിരംസമിതി ചെയര്‍ പേഴ്സണ്‍ മുംതാസ് ബാബു ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് മൂര്‍ഖന്‍ കുഞ്ഞു അധ്യക്ഷനായി. കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി, കൃഷി ഓഫീസര്‍ പി.ഷക്കീല, അസി. കൃഷി ഓഫീസര്‍മാരായ കെ. ഷബീറലി, എ.കെ ഫസീല, കുഞ്ഞാലന്‍ ഹാജി, ജമീല അത്തിമണ്ണില്‍, ജോയി.പി.ജോണ്‍, ഇപ്പു ചന്തക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. ചിങ്ങം ഒന്ന് നഗരസഭയിലെ 24 സ്കൂളുകളിലും കര്‍ഷകദിനം ആചരിക്കുമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."