ഹിന്ദി ഏകഭാഷ: അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കില്ല- എതിര്‍പ്പുമായി രജനീ കാന്തും
ചെന്നൈ: രാജ്യവ്യാപകമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കത്തെ എതിര്‍ത്ത് രജനീ കാന്തും.
തമിഴ്‌നാട് ഉല്‍പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകഭാഷയെന്നത് രാജ്യപുരോഗതിക്ക് ഗുണകരമാണെങ്കിലും അത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ തമിഴ്‌നാട് അടക്കമുള്ള എല്ലാ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല.'
' ഹിന്ദി എന്നല്ല ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുത്. പൊതുവില്‍ ഒരു ഭാഷയുണ്ടാവുന്നത് രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതായിരിക്കും. പക്ഷേ അത് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല.' രജനീകാന്ത് പറഞ്ഞു.
അമിത് ഷായുടെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ ശക്തമായ വിമര്‍ശനമാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് നടനും മക്കല്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."