കാവനൂരിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടക്കുന്നു
കാവനൂര്‍: വര്‍ഷങ്ങളായി കാവനൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പ്രകാശിതമായിരുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്നു. മഞ്ചേരി അരീക്കോട് റോഡില്‍ കാവനൂര്‍ ജങ്ഷനിലും ആശുപത്രി പടിയിലുമുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഈയിടെ പ്രവര്‍ത്തനരഹിതമായിരുന്നു.
കാവനൂര്‍ റൂബി ജങ്ഷനിലും ചെരങ്ങാക്കുണ്ട്, എളയൂര്‍ എന്നിവിടങ്ങളിലും ഭാഗികമായെ ലൈറ്റ് പ്രവര്‍ത്തിക്കുന്നുള്ളു. എളയൂരിലെ ലൈറ്റ് പ്രവര്‍ത്തന രഹിതമായത് കരാറുകാരെ അറിയിച്ചെങ്കിലും തകരാറുകള്‍ പരിഹരിക്കാന്‍ കരാറുകാര്‍ തയാറായില്ലെന്ന് പരാതിയുണ്ട്.
ബള്‍ബിന്റെ കാലാവധി തീരും മുന്‍പായിരുന്നു ഇവിടെ ലൈറ്റ് തകരാറിലായത്. സാങ്കേതിക കാരണങ്ങളാലാണ് ലൈറ്റുകള്‍ അണഞ്ഞിരിക്കുന്നതെന്നാണ് വിവരം. തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടൗണില്‍ കഴിഞ്ഞ മാസം മൂന്ന് കടകളില്‍ മോഷണം നടന്നിരുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളും കൂടി വരുന്നുണ്ട്. എളയൂര്‍ ചോലയില്‍ അടുത്ത കാലത്ത് തെരുവുനായ ആടിനെ കടിച്ച് കൊന്നിരുന്നു. പുലര്‍ച്ചെ നിസ്‌കാരത്തിനും പ്രഭാതസവാരിക്കും എത്തുന്നവര്‍ക്കും ലൈറ്റണഞ്ഞത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."