HOME
DETAILS

'കുട്ടനാടിന് വേണ്ടത് സമഗ്രവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതി'

  
backup
November 02 2018 | 04:11 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%97

ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന്റെ അതിജീവനത്തിന് വേണ്ടത് സമഗ്രവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പദ്ധതികളെന്ന് 'കുട്ടനാടിന്റെ അതീജീവനം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍. കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ആലപ്പുഴ പ്രസ്‌ക്ലബ് അതിജീവനത്തിന് കുട്ടനാട് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കുട്ടനാടന്‍ മേഖലയിലെ വെള്ളം എത്രവരെയാകാം എന്നത് കണക്കാക്കി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനു കേന്ദ്രീകൃത സംവിധാനം വേണമെന്ന ആശയമായിരുന്നു ഇതില്‍ ആദ്യത്തേത്. എസി റോഡും എസി കനാലും അടക്കമുള്ള യാത്രാമാര്‍ഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പഠനം നടത്തി വിപുലീകരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. എസി റോഡ് നിലവില്‍ രണ്ടുവരി നിലവാരത്തിലേക്കെങ്കിലും ഉയര്‍ത്തണം. എലിവേറ്റഡ് ഹൈവേ അടക്കം പരിഗണിക്കാവുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു. ഒപ്പം എസി കനാലിന്റെ സാധ്യതയും ഉപയുക്തമാക്കണം.
കുട്ടനാടിന്റെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചയും നൂതന ആശയങ്ങളുമാണ് സെമിനാറില്‍ ഉയര്‍ന്നതില്‍ ഏറിയപങ്കും. ആഗോള താപനം മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കം മുന്നില്‍ കണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് കുട്ടനാട്ടിലെ ജല നിര്‍മനത്തിനാവശ്യമെന്ന് നെതര്‍ലാന്‍ഡ് മാതൃകയും കുട്ടനാടും എന്ന വിഷയം അവതരിപ്പിച്ച മാനേജ്‌മെന്റ് വിദഗ്ധയും മുന്‍ മന്ത്രി പരേതനായ ടി.എം ജേക്കബിന്റെ മകളുമായ അഡ്വ. അമ്പിളി ജേക്കബ് പറഞ്ഞു.
കുട്ടനാടിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നീക്കിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കുട്ടനാട്ടില്‍ പ്രായോഗികമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി ഇടത്തോടുകള്‍ അടച്ചത് കുട്ടനാട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഉണ്ടാക്കിയെന്നും കുട്ടനാട്ടിലെ ജലാശയങ്ങളുടെ സംഭരണ ശേഷി സംബന്ധിച്ച് പഠനം നടത്തണമെന്നും എസി റോഡിന്റെ പുനരുദ്ധാരണം എന്ന വിഷയാവതരണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മുന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഡോ. യാക്കൂബ് മോഹന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ചര്‍ച്ചകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോയ് ജനാര്‍ദനന്‍, അലക്‌സ് മാത്യു, ജോസ് ജോണ്‍ വെങ്ങാത്തറ, ആന്റണി തോമസ്, കുര്യന്‍ ജെ. മാലൂര്‍, സോണല്‍ നൊറോണ, ജെയിംസ് കല്ലുപാത്ര, ടിന്റോ എടയാടി, ജൂബിന്‍ ജേക്കബ് കൊച്ചുപുരയ്ക്കല്‍, തോമസ് ജോസഫ് ഇല്ലക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
കര്‍ഷകര്‍, കര്‍ഷക സംഘടന നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സെമിനാറില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago