ഇന്ത്യയില്‍ ഷവോമിക്ക് ഐഫോണിനേക്കാള്‍ പത്തിരട്ടി വില്‍പ്പന; എന്നിട്ടും ലാഭം ആപ്പിളിന് മൂന്നിരട്ടി കൂടുതല്‍!
ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് നിര്‍മാതാക്കളായ ഷവോമിയുണ്ടാക്കിയ ഓളം ഭീകരമായിരുന്നു. എങ്കിലും ലാഭത്തില്‍ ഐഫോണ്‍ നിര്‍മാതാക്കളായ ഐഫോണിന്റെ അടുത്തുപോലും എത്താന്‍ ഷവോമിക്കായിട്ടില്ല. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിനേക്കാള്‍ പത്തിരട്ടി വില്‍പ്പനയാണ് ഷവോമിക്കുണ്ടായത്. ആപ്പിളിന്റെ വരുമാനം- 13,098 കോടി രൂപ. ഷവോമിയുടെ വരുമാനം 23,000 കോടി രൂപ.
എന്നാല്‍ യു.എസ് ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ലാഭം ഷവോമിയേക്കാള്‍ മൂന്നിരട്ടിയോളം വരും. ആപ്പിളിന് 896 കോടി രൂപയും ഷവോമിക്ക് 293 കോടി രൂപയും. വില്‍പ്പന കുറവാണെങ്കിലും കൂടിയ മാര്‍ജിനിലാണ് ആപ്പിള്‍ ഫോണുകള്‍ വില്‍ക്കുന്നതെന്ന് വ്യക്തം.
പരസ്യം, ഒ.ടി.ടി തുടങ്ങിയവയിലൂടെയാണ് ഷവോമി വരുമാനം കണ്ടെത്തുന്നതെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് ഗവേഷകന് റുഷാഭ് ദോശി പറഞ്ഞു.
എന്നാല്‍, ആപ്പിള്‍ ലക്ഷ്യമിടുന്നതു തന്നെ സമ്പരെയാണ്. ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നതിലൂടെ തങ്ങളുടെ സ്റ്റാറ്റസ് മെയിന്റെയിന്‍ ചെയ്യാനാവുന്നുവെന്നാണ് മാര്‍ക്കറ്റ് പഠനം.
അതേസമയം, ആപ്പിള്‍ തങ്ങളുടെ ഉല്പന്ന വില്‍പ്പനയിലൂടെയാണ് 95 ശതമാനം വരുമാനവും കണ്ടെത്തുന്നത്. പരസ്യ, മാധ്യമ സേവനങ്ങളിലൂടെയുള്ള വരുമാനത്തില്‍ ഇവര്‍ കേന്ദ്രീകരിക്കുന്നുമില്ല.
ആപ്പിള്‍ ഫോണുകള്‍ക്കാണ് സ്മാര്‍ട്ട്ഫോണുകളേക്കാള്‍ ഇന്ത്യയില്‍ പ്രിയം. പിന്നാലെയാണ് സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, ഡെസ്ക്ടോപ്പ് എന്നിവയുടെ വില്‍പ്പനയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."