കുഡ്ലു ബാങ്ക് കവര്‍ച്ച: രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി
കാസര്‍കോട്: പട്ടാപ്പകല്‍ കുഡ്ലു സര്‍വിസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കീഴടങ്ങി. എറണാകുളം പള്ളുരുത്തി സ്വദേശി ജോമോന് എന്ന ഫെനിക്സ് നിറ്റോ ആണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കേസ് വിചാരണക്ക് എടുക്കുന്നതിന്റെ ഭാഗമായി പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റുപ്രതികള്‍ ഹാജരായെങ്കിലും ഫെനിക്സ് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതി കുറ്റപത്രം വായിക്കുന്നതുമാറ്റി വെക്കുകയും ഫെനിക്സിന് അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
14നു കോടതി പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. 2015 സെപ്റ്റംബറിലാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ 17.684 കിലോ സ്വര്‍ണവും 12.5021 ലക്ഷം രൂപയും പ്രതികള്‍ കവര്‍ച്ച ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."