റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം: മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. അടിസ്ഥാന സൗകര്യങ്ങള്‍ കാലത്തിനൊപ്പം നവീകരിച്ച് നവകേരളം യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പാറശാല കുടപ്പനമൂടില്‍ മലയോര ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാറശാല മുതല്‍ കാസര്‍കോട് വരെ നിര്‍മിക്കുന്ന മലയോര ഹൈവേയുടെ കുടപ്പനമൂട് പാറശാല റീച്ചിന്റെ നിര്മാണോദ്ഘാടനമാണു മന്ത്രി നിര്‍വഹിച്ചത്.
ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര് സലൂജ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ വി.വി ബിനു, പൊതുമരാമത്ത് വകുപ്പ് ദക്ഷിണ മേഖലാ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി. ഉണ്ണിക്കൃഷ്ണന് നായര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."