ജില്ലാ റബീഅ് കോണ്‍ഫറന്‍സ് എട്ട്, ഒന്‍പത് തിയതികളില്‍
തൃശൂര്‍: ഈ വര്‍ഷത്തെ മീലാദ് കാംപയിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോണ്‍ഫറന്‍സ് എട്ട്, ഒന്‍പത് ദിവസങ്ങളില്‍ ചൊവ്വല്ലൂര്‍പടിയില്‍ നടക്കും. എട്ടിന് വൈകിട്ട് ഏഴിന് കാരവാനേ മദീന ടീം അവതരിപ്പിക്കുന്ന ബുര്‍ദ ആസ്വാദന മജ്ലിസ് നടക്കും. തൈക്കാട് മഹല്ല് ഖത്തീബ് ഇസ്മായില്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണത്തില്‍ 'മുഹമ്മദ് നബി (സ): അനുപമ വ്യക്തിത്വം' എന്ന വിഷയത്തില്‍ സിദ്ധീഖ് വാഫി ആലിന്തറ പ്രഭാഷണം നടത്തും.
ചാവക്കാട് മേഖല പ്രസിഡന്റ് ഷാഹുല്‍ഹമീദ് റഹ്മാനി അധ്യക്ഷനാകും. ചൊവ്വല്ലൂര്‍പടി ക്ലസ്റ്റര്‍ പ്രസിഡന്റ് ഹാരിസ് തൈക്കാട് ആമുഖ പ്രഭാഷണം നടത്തും. 'മുഹമ്മദ് നബി (സ): അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒന്‍പതിന് വൈകിട്ട് എട്ടിന് പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ഏഴ് മണിക്ക് നടക്കുന്ന മൗലിദ് സദസിന് സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്ലിയാര്‍ നേതൃത്വം നല്‍കും.
'റൂഹീ ഫിദാക യാ റസൂലല്ലാഹ്' എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം സമാപന പ്രഭാഷണം നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഹ്റൂഫ് വാഫി അധ്യക്ഷനാകും. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് ആമുഖപ്രഭാഷണം നടത്തും.
നാസര്‍ ഫൈസി തിരുവത്ര, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണൂര്‍, അബ്ദുല്ലത്തീഫ് ദാരിമി അല്‍ ഹൈതമി, പി.എസ് മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂര്‍, ഉമര്‍ അന്‍വരി പോര്‍ക്കളേങ്ങാട്, മൊയ്തുണ്ണി ഹാജി, അബ്ദുറഷീദ് കുന്നിക്കല്‍, സിദ്ധീഖ് ബദരി, ശഹീര്‍ ദേശമംഗലം, അമീന് കൊരട്ടിക്കര, ഷാഹുല്‍ പഴുന്നാന, അബ്ദുല്‍ ഖാദര്‍ ദാരിമി ഗുരുവായൂര്‍, അബ്ദുസ്സലാം ദാരിമി ബ്രഹ്മകുളം, സ്വഫ്വാന് റഹ്മാനി, ഷഫീഖ് ഫൈസി കായംകുളം, ആര്.എം റാഫി, അബ്ദുസ്സലാം കുന്നിക്കല്‍, ശിഹാബുദ്ദീന് തങ്ങള്‍, ഷഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, സിദ്ദീഖ് ഫൈസി മങ്കര, സൈഫുദ്ദീന് പുലിക്കണ്ണി, നൗഫല്‍ ചേലക്കര, അംജദ് ഖാന് പാലപ്പിള്ളി, നൗഫല്‍ ചൊവ്വല്ലൂര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."