ഇനി മുതല്‍ കെ.എസ്.ഇ.ബി വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ , ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍, ഡിജിറ്റലാകാനൊരുങ്ങി കേരളം
കെ.എസ്.ഇ.ബിയെ നിരന്തരം പഴിക്കുന്ന മലയാളിയ്ക്ക് സന്തോഷ വാര്‍ത്തയുമായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് കെഫോണ്‍ പദ്ധതി നടപ്പാക്കുന്നു. ഇതോടെ വിപ്ലവകരമായ മാറ്റത്തിലേക്കാണ് കെ.എസ്.ഇ.ബി ചുവടുവയ്ക്കുന്നത്.
സംസ്ഥാനത്ത് വ്യാപകമായി ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനികളെ സമീപിക്കുന്ന മലയാളിയ്ക്ക് കെഫോണ്‍ പദ്ധതി വലിയതോതില്‍ തന്നെ സഹായകരമാകുമെന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ബുദ്ധിമുട്ടിലും വളരെ എളുപ്പം തന്നെ കണക്ഷന്‍ ലഭ്യമാകുമെന്നത് മറ്റൊരു സവിശേഷതയുമാണ്.
സംസ്ഥാന ഐ.ടി മിഷനുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തില്‍ ഇഗവേണന്‍സില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. ഭാരത് ഇലക്ട്രോണിക്‌സുമായി സഹകരിച്ച് ആറുമാസത്തിനകം പദ്ധതി നടപ്പാക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി മുഖേന സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അതിനൊപ്പം ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി നല്‍കാനാണ് തീരുമാനം. കണക്ഷന്‍ നല്‍കുന്നതിനും കെ.എസ്.ഇ.ബി ജീവനക്കാരെ തന്നെയാണ് നിയോഗിക്കുന്നത്. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഇന്റര്‍നെറ്റു കൂടി ലഭ്യമാക്കും.
ഇതിനോടകം തന്നെ കേരളത്തിലെ മുഴുവന്‍ 220 കെ.വി സബ് സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. 110 കെ.വി, 66 കെ.വി സബ് സ്റ്റേഷനുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കെഫോണ്‍ പദ്ധതി നടപ്പാക്കുന്നതോടെ കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബാധ്യത മറികടക്കാനാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.1,082 കോടി രൂപയാണ് പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്.
എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നതോടെ കേരളവും വികസനത്തിന്റെ പാത വിപുലമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."