HOME
DETAILS

അവരിപ്പോള്‍ സ്‌കൂളിലല്ല; ആക്രി സാധനങ്ങള്‍ പെറുക്കുകയാണ്

  
backup
September 19 2019 | 21:09 PM

secial-report-on-human-trafficking-allegation-against-orphanage-212

വലിയ സ്വപ്നങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പാഠ്യേതര കാര്യങ്ങളിലും പ്രതിഭാശാലികളായതിനാല്‍ ഒരിക്കല്‍ രാജ്യത്തിനു വേണ്ടി ഈ കുഞ്ഞുമക്കള്‍ ജഴ്‌സിയണിയുമെന്ന് കൂട്ടുകാരും അധ്യാപകരും സ്ഥാപന നടത്തിപ്പുകാരുംവരെ ഉറപ്പിച്ചിരുന്നു. യതീംഖാനയില്‍ പഠിച്ച കുട്ടികള്‍ സിവില്‍ സര്‍വീസില്‍ വരെ എത്തിയ കഥകള്‍ കേട്ട് തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അവര്‍ വേണ്ടുവോളം നിറംപകരുകയും ചെയ്തു. അതിനനുസരിച്ചുള്ള പരീശലനങ്ങളും ലഭ്യമാക്കിവരുന്നതിനിടെയാണ് സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീണത്.


മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കുട്ടികളുടെ പഠനം നിഷേധിച്ചതും അവരെ തിരിച്ചയച്ചതും. 1989ല്‍ ഭഗല്‍പൂരില്‍ ആയിരത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതിലേക്കു നയിച്ച നിഷ്ഠുരമായ കലാപത്തിന്റെ ഇരകളുടെ പുതിയ തലമുറയില്‍പ്പെട്ടവരായിരുന്നു വിദ്യാഭ്യാസ, ഭക്ഷണ സൗകര്യങ്ങള്‍ തേടി കേരളത്തിലേക്ക് വണ്ടികയറിയവരില്‍ ഭൂരിഭാഗവും. മറ്റു സംസ്ഥാനങ്ങളിലേക്കു പഠനത്തിനായി പോകാന്‍ വേണ്ടത് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രമാണ്. ന്യൂനപക്ഷങ്ങളോട് പകവച്ചുപുലര്‍ത്തുന്ന വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുള്ള ഉത്തരേന്ത്യയില്‍ ഒരു ദാരിദ്ര്യ, നിരക്ഷര മുസ്‌ലിമിന് വന്‍തുക കൈക്കൂലി നല്‍കി സാക്ഷ്യപത്രം ലഭിക്കുകയെന്നത്, മക്കളെ പണംകൊടുത്ത് പഠിപ്പിച്ചു വലുതാക്കുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ രേഖകള്‍ക്ക് കാത്തുനില്‍ക്കാതെയാണ് പലരും മക്കള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്നതിനൊപ്പം പഠനത്തിനും കൂടി കേരളത്തിലേക്കു പറഞ്ഞയക്കാന്‍ തീരുമാനിച്ചത്.


കളിക്കൂട്ടുകാര്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ ലഭിക്കുകയും അവര്‍ മികച്ച സൗകര്യത്തോടെ പഠിക്കുകയും ചെയ്യുന്നത് കണ്ടതോടെ ഓരോ വര്‍ഷവും കേരളത്തിലെ യതീംഖാനയിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കൂടി. യതീംഖാനയില്‍ പഠിച്ചവര്‍, യതീംഖാനകളെ നിയന്ത്രിക്കുന്ന ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) മേധാവിയായതും ജില്ലാ കലക്ടറായതും എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള കോളജുകളില്‍ പ്രൊഫസര്‍മാരായതുമെല്ലാം കേട്ടതോടെ അവരുടെ ആവേശം കൂടുകയായി.
പക്ഷേ, വര്‍ഗീയ സ്വഭാവത്തോടെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വാശിയും അമിതധൃതിയും കുഞ്ഞുസ്വപ്നങ്ങളുടെ ചിറകുകള്‍ കരിച്ചുകളഞ്ഞു. മനുഷ്യന്റെ സംരക്ഷണത്തിനാണ് കട്ടിയുള്ള നിയമപുസ്തകങ്ങള്‍ എഴുതിയുണ്ടാക്കിയതെങ്കിലും ഒന്നുരണ്ട് ഉദ്യോഗസ്ഥരുടെ വാശിക്ക് മുന്നില്‍ മനുഷ്യത്വത്തിന് പ്രസക്തിയില്ലാതായി. ലൗ ജിഹാദ് എന്ന വ്യാജ അപസര്‍പ്പക കഥകള്‍ ഏറ്റുപിടിച്ച മാധ്യമങ്ങള്‍ ഈ വിഷയത്തിലും ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യം കൂടുതല്‍ വഷളാവുകയായിരുന്നു.


പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നവരില്‍ ചിലര്‍ വീട്ടിലെ പ്രതികൂല സാഹചര്യം കാരണം പിന്നീട് സ്‌കൂളില്‍ പോയില്ല. ആക്രി സാധനങ്ങള്‍ പെറുക്കാന്‍ നടന്നും നെയ്തുജോലിയില്‍ കുടുംബത്തെ സഹായിച്ചും കഴിഞ്ഞു. അതില്‍ പലതും ബാലവേലയും, അതാവട്ടെ രേഖകള്‍ ഇല്ലാതെ കേരളത്തില്‍ പഠിക്കാന്‍ വന്നതിനേക്കാള്‍ വലിയ തെറ്റും ഇന്ത്യന്‍ പാര്‍ലമെന്റ് നിയമംമൂലം നിരോധിച്ചതും.


സൗജന്യ വിദ്യാഭ്യാസം നിഷേധിച്ചു കുട്ടികളെ ബാലവേലയിലേക്ക് തള്ളിയിട്ടതാണ് 'കുട്ടിക്കടത്ത് ' എന്ന കഥയിലെ ഏറ്റവും മനുഷ്യത്വ വിരുദ്ധതയും. ഒറിജിനല്‍ രേഖകളുള്ള ചില കുട്ടികളും ഭീതികാരണം പഠനം നിര്‍ത്തിയെങ്കിലും യതീംഖാന കമ്മിറ്റി ധൈര്യം നല്‍കിയതിനാല്‍ ചിലര്‍ പഠനം തുടര്‍ന്നു. അങ്ങനെ പഠിച്ച് സിവില്‍ എന്‍ജിനീയറായ സാഖ്വിബ് എന്ന ഭഗല്‍പൂര്‍ സ്വദേശി ഇന്ന് വീട്ടിലെത്തുകയാണ്. കേരളത്തിന് പുറത്തുനിന്നു പഠനം പൂര്‍ത്തിയാക്കി മടങ്ങുന്ന ആദ്യ വിദ്യാര്‍ഥിയായ സാഖ്വിബിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അവന്റെ കുടുംബം.
(സാഖ്വിബിനെ കുറിച്ച് നാളെ)


വിശപ്പിനു രേഖകള്‍ തടസമായി നിന്ന ദിവസം

ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അനാഥകളും പാവപ്പെട്ടവരുമായ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ യതീംഖാനകളില്‍ പഠിക്കാന്‍ മതിയായ രേഖകളുണ്ടായിരുന്നില്ലെന്ന ആരോപണമാണ് വിവാദത്തിനാധാരം. 2014 മെയ് അവസാനം കുട്ടികള്‍ അവധി കഴിഞ്ഞ് അടുത്ത അധ്യയനവര്‍ഷം തുടങ്ങുമ്പോഴേക്ക് പ്രവേശനത്തിനായി വരികയായിരുന്നു. പട്‌ന -എറണാകുളം ട്രെയിനില്‍ വന്ന ഇവര്‍ പാലക്കാട്ട് ഇറങ്ങവെയാണ് പിടിയിലായത്. 400ലധികം കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ നാട്ടുകാരായ യതീംഖാനകളില്‍ ജോലിചെയ്യുന്ന സ്ത്രീ, പുരുഷന്‍മാരുള്‍പ്പെടെ 50 ഓളം മുതിര്‍ന്നവരും ഏഴുവയസിനടുത്തു പ്രായമുള്ള ചെറിയ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചിലരുടെ രക്ഷിതാക്കളും മുതിര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ പലരെയും മൂന്നുദിവസം മുതല്‍ ആഴ്ചവരെ തടവിലിട്ട ശേഷമാണ് വിട്ടയച്ചത്.
സംഭവത്തിന് പിന്നാലെ ആവശ്യത്തിന് രേഖകളില്ലെന്നു ചൂണ്ടിക്കാട്ടി ഇവര്‍ക്കു പുറമെ നേരത്തെ തന്നെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ചുവരികയായിരുന്ന നൂറുകണക്കിന് ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും പഠനം നിര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago