കാരണക്കാരായ ഉദ്യോഗസ്ഥരെ വെറുതെവിട്ടു
ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയം സുനാമിയടിച്ച് തകര്‍ന്നിട്ട് എട്ടു വര്‍ഷം പിന്നിടുന്ന വേളയില്‍ ദുരന്തത്തിന് കാരണക്കാരെന്നു കണ്ടെത്തിയ മൂന്ന് മുന്‍ ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടു. മൂന്നുപേരും കൃത്യവിലോപം കാണിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ടോക്കിയോ ഇലക്ട്രിക് പവര്‍ (ടെപ്‌കോ) എന്ന സ്വകാര്യ കമ്പനിക്കായിരുന്നു ആണവനിലയത്തിന്റെ നടത്തിപ്പു ചുമതല. 2011ലെ വമ്പന്‍ സുനാമിയില്‍ ഫുകുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. വൈകാതെ അല്‍പം അകലെയുള്ള ഫുകുഷിമ രണ്ടിലും മൂന്നിലും സമാന ദുരന്തമുണ്ടായി. ഇതിന്റെ ഫലമായി 4,70,000ത്തിലധികം ആളുകളെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. 18,500ഓളം പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു.
ടെപ്‌കോയുടെ മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുനെഹിസ കട്‌സുമത(79), വൈസ് പ്രസിഡന്റുമാരായ സകേ മ്യൂട്ടോ(69), ഇച്ചിരോ ടാക്കെറോ(73) എന്നിവരാണ് ആണവനിലയത്തില്‍ ഉണ്ടായ 44 പേരുടെ മരണത്തിന് കാരണക്കാരെന്ന് ആരോപണമുയര്‍ന്നു. പ്ലാന്റിലെ ഹൈഡ്രജന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 13 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."