അധികാരം പങ്കിടാമെന്ന് നെതന്യാഹു; ഇല്ലെന്ന് ബെന്നി ഗാന്റ്സ്
ജറൂസലം: ഇസ്റാഈല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യ എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയെ കൂട്ടുപിടിച്ച് അധികാരത്തിലേറാന്‍ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി നേതാവ് നെതന്യാഹുവിന്റെ ശ്രമം. എന്നാല്‍ സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള നെതന്യാഹുവിന്റെ അഭ്യര്‍ഥന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്സ് നിരസിച്ചു.
അതേസമയം താന്‍ പ്രധാനമന്ത്രിയാവുമെന്ന് ഗാന്റ്സ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
20 അംഗ പാര്‍ലമെന്റില്‍ 97% വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 33 സീറ്റിലും ലികുഡ് പാര്‍ട്ടി 31 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. അന്തിമഫലം പുറത്തുവന്നിട്ടില്ല. കേവല ഭൂരിപക്ഷത്തിന് 61 സീറ്റാണ് വേണ്ടത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷത്തിന് 6 സീറ്റിന്റെ കുറവുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം ലീബര്‍മാന്‍ ലിക്കുഡ് സഖ്യസര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ചതോടെയാണ് ഭൂരിപക്ഷമില്ലാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."