മന്ത്രിയെ കാംപസില്‍ പ്രവേശിക്കാന്‍ ഇടത് വിദ്യാര്‍ഥിസംഘടനകള്‍ അനുവദിച്ചില്ല
കൊല്‍ക്കത്ത: എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ ബി.ജെ.പി നേതാവും കേന്ദ്ര പരിസ്ഥിതി സഹമന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു.
ഫാസിസ്റ്റ് ശക്തികളെ സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞുവച്ചു. ഗോ ബാക്ക് വിളികളുമായാണ് ഇടത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞത്. പിന്നീട് അദ്ദഹം സര്‍വകലാശാല കാമ്പസില്‍നിന്ന് മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു. തന്നെ തടയുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. നക്സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വി.സി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."