HOME
DETAILS

നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും പിന്നാലെ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര

  
backup
June 14, 2017 | 8:07 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 

പാറശാല: ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും പാറശാലയിലും നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നാലെ കഴിഞ്ഞദിവസം രാത്രിയില്‍ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര അരങ്ങേറി.
സാധനങ്ങളും പണവും പൂജാവിഗ്രഹങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണ പരമ്പയെത്തുടര്‍ന്ന് വീണ്ടും നെയ്യാറ്റിന്‍കര പൊലിസ് സബ് ഡിവിഷന്‍ കുപ്രസിദ്ധി നേടുകയാണ്. ഉദിയന്‍കുളങ്ങര ജങ്ഷനിലെ നീല മെഡിക്കല്‍സ് , വത്സല ഹോട്ടല്‍ , ബിജുവിന്റെ ഉടമസ്ഥതയിലുളള സിദ്ധ-മര്‍മ വൈദ്യശാല , സമീപത്തുളള പടൂക്ക , ലോട്ടറിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
നെയ്യാറ്റിന്‍കരയില്‍ നടന്നതു പോലെ മേല്‍കൂരയിലെ ഓട് തകര്‍ത്താണ് ഉദിയന്‍കുളങ്ങരയിലും മോഷ്ടാവ് അകത്ത് കടന്നത്. വത്സല ഹോട്ടലില്‍ നിന്നും 25 ,000 രൂപയും പഞ്ചലോഹ വിഗ്രഹവുമാണ് കവര്‍ന്നത്. പഞ്ചലോഹ വിഗ്രഹത്തിന് ഇരുപത്തി അയ്യായിരം രൂപ വില കണക്കാക്കുന്നു.
ലോട്ടറിക്കടയില്‍ നിന്നും 5 ,000 രൂപയും ലോട്ടറി ടിക്കറ്റുകളും നീലാ മെഡിക്കല്‍സില്‍ നിന്നും 15 ,000 രൂപയും പൂക്കടയില്‍ നിന്ന് 36 ,000 രൂപയും നഷ്ടപ്പെട്ടു. സമീപത്തുളള ജിയാ ഫിനാന്‍സ് , ചിത്രാ മെറ്റല്‍സ് , പ്രഭാ സൗണ്ട്‌സ് , സ്വിസ് വാച്ച് കട എന്നീ സ്ഥാപനങ്ങളിലും മോഷണ ശ്രമവും നടന്നിരുന്നു. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോഴാണ് ഉടമകള്‍ മോഷണ വിവരം അറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കരയിലും പാറശാലയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാകും ഉദിയന്‍കുളങ്ങരയിലും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസ് നിഗമനം.
ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണത്തില്‍ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  4 days ago