വഖ്ഫ് ബോര്‍ഡ് പ്രളയ പുനരധിവാസ ധനസഹായം വിതരണം ചെയ്തു
കോഴിക്കോട്: കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ ബന്ധം സ്ഥാപിച്ചുവെന്ന് റഷീദലി ശിഹാബ് തങ്ങള്‍. പ്രളയത്തില്‍ നാശം സംഭവിച്ചതും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചതുമായ വഖ്ഫുകള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് ധനസഹായം നല്കുന്ന സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നാശം സംഭവിച്ച 47 ദുരിതാശ്വാസ കാംപായി പ്രവര്‍ത്തിച്ച 9 വഖ്ഫ് സ്ഥാപനങ്ങള്‍ക്കായി 40 ലക്ഷം രൂപ ധനസഹായ വിതരണം ചെയ്തു. ചടങ്ങില്‍ വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എ.സി മായിന്‍ഹാജി അധ്യക്ഷനായി. മെമ്പര്‍മാരായ അഡ്വ. സൈനുദ്ദീന്‍, ടി.പി അബ്ദുല്ല ക്കോയ മദനി, എം. ശറഫുദ്ദീന്‍, അഡ്വ. ഫാത്വിമ റോഷ്ന, സോണല്‍ ഓഫിസര്‍ ടി.എ അബ്ദുല്‍ ബഷീര്‍ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ടി.എ സുലൈമാന്‍ സ്വാഗതവും ഡിവിഷനല്‍ ഓഫിസര്‍ എന്‍. റഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."