HOME
DETAILS
MAL
നാടോടിസ്ത്രീകള്‍ 16 പവന് സ്വര്‍ണം കവര്‍ന്നു
backup
June 14 2017 | 20:06 PM
തിരൂര്‍: കുടിക്കാന്‍ വെള്ളം ചോദിച്ചു വീട്ടിലെത്തിയ നാടോടി സ്ത്രീകള്‍ വൃദ്ധ ദമ്പതികളുടെ കണ്ണുവെട്ടിച്ച് 16 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്കാവിനു സമീപമുള്ള രാമന് നമ്പീശന് (80), ശാരദ (70) എന്നിവരുടെ വീട്ടില്‍നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.വീട്ടിലെത്തിയ നാടോടി സംഘം കുടിക്കാന്‍ വെള്ളം ചോദിക്കുകയും ദമ്പതികള്‍ കുടിവെള്ളമെടുക്കാന്‍ പോയ തക്കത്തിനു പിന്‍വാതിലിലൂടെ വീടിന്റെ അകത്തുകടന്നു മോഷണം നടത്തി മുങ്ങുകയുമായിരുന്നു. ഇന്നലെ പകല്‍ ഒന്നോടെയാണ് സംഭവം. പരാതി പ്രകാരം തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."