HOME
DETAILS

'സ്‌കൂള്‍ വിടണം, ഒന്നു കുളിക്കണമെങ്കില്‍' രണ്ട് കുടുംബങ്ങള്‍ ഇപ്പോഴും അന്തിയുറങ്ങുന്നത് സ്‌കൂളില്‍

  
backup
November 02 2018 | 22:11 PM

256896825686986354635-2

കോഴിക്കോട്: സ്‌കൂളില്‍ ജനഗണമന പാടി കുട്ടികള്‍ പോകാന്‍ കാത്തുനില്‍ക്കുകയാണ് മുരളീധരന്‍. ഒന്നു കുളിക്കണം. പിന്നെ അങ്ങാടിയിലേക്കിറങ്ങണം. പക്ഷേ സമയം 1.30 മാത്രമെ ആയുള്ളു, ഇനിയുമുണ്ട് കുറച്ചുമണിക്കൂറുകള്‍. ആ മണിക്കൂറുകള്‍ ഓരോ യുഗങ്ങള്‍ പോലെയാണ് പോകുന്നത്. മുളീധരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജയിലില്‍ കിടക്കുന്ന അവസ്ഥ.


മൂന്നുമാസങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ജൂലൈ 13 ശനിയാഴ്ചയാണ് മുരളീധരനും കുടുംബവുമടക്കം 27 പേര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്തറ ഗവ. ലോവര്‍ പ്രൈമറി ആന്‍ഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലെത്തുന്നത്. ഭട്ട് റോഡ് തൈകൂട്ടം ഭാഗങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഈ സ്‌കൂളിലേക്ക് മാറേണ്ടി വന്നത്. പിന്നീട് പ്രളയം വന്നപ്പോള്‍ വീണ്ടും അവിടെ തന്നെ താമസിക്കുകയായിരുന്നു. അതിനുശേഷം ബാക്കി കുടുംബങ്ങള്‍ തിരിച്ചുപോയെങ്കിലും കടല്‍ക്ഷോഭത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന മുരളീധരനും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബവും ഹെലല്‍ പ്രേമലതയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബവും ഇപ്പോഴും ഈ ദുരിതാശ്വാസ ക്യാംപില്‍ തന്നെയാണ്.


കടല്‍ക്ഷോഭത്തിനു ശേഷമാണ് പ്രളയം വന്നത്. പക്ഷേ ഒരു രേഖകളിലും ഇവരില്ല. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 10000 രൂപയും ഈ കുടുംബങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സ്‌കൂളിലെ ഉപയോഗശൂന്യമായ ഒരു ക്ലാസ് മുറി പകുതിയാക്കിയാണ് ഇരു കുടുംബങ്ങള്‍ കഴിയുന്നത്. ബെഞ്ചുകള്‍ അടുക്കി കട്ടിലാക്കിയും മണ്ണെണ്ണ സ്റ്റൗവും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ച് പാചകവും നടത്തും. പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്‌കൂളിലെ ശുചിമുറിയും ഉപയോഗിക്കും.


'രാവിലെ ഏഴ് മണിക്ക് ജോലിക്കു പോയാല്‍ 10 മണിക്ക് തിരിച്ചു വരും. പിന്നീട് മുറിയടച്ചിരിപ്പാണ്. പിന്നെ പുറത്ത് പോകുന്നത് സ്‌കൂള്‍ വിട്ടതിനു ശേഷമാണ്. ശരിക്കും ജയിലില്‍ പെട്ട അവസ്ഥയാണിത് ' മുരളീധരന്‍ പറയുന്നു.


റോട്ടറി ക്ലബിന്റെ വകയായി കുറച്ച് ഭക്ഷണ സാധനങ്ങള്‍ ലഭിച്ചതല്ലാതെ മറ്റൊരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
ഫിഷറീസ് വകുപ്പില്‍ നിന്ന് രണ്ട് ലക്ഷം രൂപ ലഭിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച വീടുപണി പകുതിയിലെത്തി നില്‍ക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു സഹായം ലഭിച്ചാല്‍ വീടുപണി പൂര്‍ത്തിയാക്കി അവിടേക്ക് താമസം മാറാമെന്നാണ് ആഗ്രഹമെന്നും മുരളീധരന്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്ക് വാടകക്ക് ഒരു വീട് എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് സ്‌കൂള്‍ അസി. ഹെഡ്മാസ്റ്റര്‍ പി.കെ പ്രദീപന്‍ പറയുന്നു. എന്തുതന്നെയായാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായൊരു തീരുമാനമുണ്ടാകും എന്ന വിശ്വാസത്തിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും നേരംവെളുപ്പിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago