HOME
DETAILS
MAL
ദേശീയപാത വികസനം: അപാകതകള്‍ പരിഹരിക്കണമെന്നു സമസ്ത
backup
June 14 2017 | 20:06 PM
തിരുവനന്തപുരം: ദേശീയ പാത 17ന്റെ വികസനവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്നും മതസ്ഥാപന കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയെ അലൈന്‍മെന്റില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നല്കി.
റോഡിന്റെ ഇരുവശത്തുനിന്നും തുല്യ അളവില്‍ ഭൂമി ഏറ്റെടുക്കുകയെന്നതാണ് ഗവണ്മെന്റ് നയമെന്നും അപാകതകള്‍ പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സമസ്തകേരളാ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, സമസ്ത ലീഗല്‍ സെല്‍ ചെയര്മാന് ഹാജി കെ. മമ്മദ് ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹസന് ആലംകോട്, എസ്. അഹ്മദ് റഷാദി ചുള്ളിമാനൂര്‍ എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."