HOME
DETAILS

സിഗ്നല്‍ ലൈറ്റ് കത്തില്ല, മുന്നറിയിപ്പ് ബോര്‍ഡ് കാണില്ല; ദുരന്തം കാത്തുനിന്ന് അധികൃതര്‍

  
backup
November 03, 2018 | 3:20 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മീനങ്ങാടി: ദേശീയ പാതയിലെ അപകട മേഖലയില്‍ സിഗ്നലും അപകട മുന്നറിയിപ്പ് ബോര്‍ഡുമുണ്ടെങ്കിലും ഉപകാരപ്പെടാതെ നശിക്കുന്നു. ദേശീയപാത 766ല്‍ കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റോട്ടിലാണ് അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാടുമൂടി നശിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ മുതല്‍ കാക്കവയല്‍ വരെയുള്ള പാതയോരം നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് കാടുകയറിക്കിടക്കുന്നത്. അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളാവട്ടെ കാണാന്‍ കഴിയാത്ത വിധം കാട്പിടിച്ച് നശിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന കാട് വെട്ടിമാറ്റുന്നതിന് വേണ്ട നടപടികള്‍ മാത്രം വൈകുന്നത് ദുരന്തത്തെ കാത്തിരിക്കുന്നത് പോലെയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
വളവോട് കൂടിയ പാതിരിപ്പാലം ഇറക്കത്തില്‍ അപകടങ്ങള്‍ പതിവായപ്പോഴാണ് മുന്നറിയിപ്പ് ബോര്‍ഡും വേഗത നിയന്ത്രണ മുന്നറിയിപ്പായി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചത്.സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
മുന്നറിയിപ്പ് ബോര്‍ഡാവട്ടെ അക്ഷരങ്ങള്‍ മാഞ്ഞ് കാടുകയറിയ നിലയിലാണ്. റോഡിലേക്ക് കാട് വളര്‍ന്നതിനാല്‍ വളവ് തിരിഞ്ഞ് കയറി വരുന്ന വാഹനം കാണാന്‍ കഴിയാതെ എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇവിടെ സാധ്യത കൂടിയിരിക്കുകയാണ്. പൊതുവെ അമിത വേഗത വില്ലനാവുന്ന ഇവിടം കാടു കൂടി വളര്‍ന്നതോടെ കാല്‍നടയാത്രക്കാരും ഭീതിയിലാണ്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണ്‍ കഴിഞ്ഞുള്ള വളവിലും, കാക്കവയല്‍ സുധിക്കവല അമ്പല വളവിലും കാട് വളര്‍ന്ന് റോഡിലേക്ക് തൂങ്ങി നില്‍ക്കുകയാണ്. ഇവിടെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൂര്‍ണമായും കാടിനുള്ളിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  2 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  2 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  2 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  2 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  2 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  2 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  2 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  2 days ago
No Image

തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം

Kerala
  •  2 days ago