HOME
DETAILS

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സര്‍വിസുകള്‍: ഉന്നതതല യോഗം ഒക്ടോബറില്‍ ഡല്‍ഹിയില്‍

  
backup
September 20 2019 | 19:09 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-55

 


ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ വിമാനസര്‍വിസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ഒക്ടോബറില്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ എം.കെ രാഘവന്‍ എം.പിയെ അറിയിച്ചു.
ഇതു സംബന്ധിച്ച് വ്യോമയാന ജോയിന്റ് സെക്രട്ടറി അംഗ്ഷുമാലി റസ്‌തൊഗിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു വ്യോമയാന മന്ത്രിയുടെ ഓഫിസില്‍വച്ച് എം.കെ രാഘവന്‍ എം.പി ചര്‍ച്ച നടത്തിയത്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, കൂടാതെ സ്വകാര്യ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ, സില്‍ക്ക് എയര്‍, മലേഷ്യ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍, മലിണ്ടോ എയര്‍ എന്നീ വിമാനകമ്പനി പ്രതിനിധികള്‍, വ്യോമയാന മന്ത്രാലയ സെക്രട്ടറി, ഡി.ജി.സി.എ, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് വിളിക്കുക.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അധികൃതരില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം എല്ലാ രീതിയിലും കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് എം.പി കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് നിരോധിച്ച സമയത്തു പോലും ഇന്ത്യയിലെ 137 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ (31,41,700) 16ാം സ്ഥാനത്തും എയര്‍ക്രാഫ്റ്റുകളുടെ സര്‍വിസുകള്‍ പ്രകാരം (25,164) 15ാം സ്ഥാനത്തും ചരക്ക് നീക്കങ്ങളുടെ കാര്യത്തില്‍(18,866 ടണ്‍) 12ാം സ്ഥാനത്തുമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തിലെ മാത്രം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 18.88 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചിരിക്കുകയാണ്. കൂടാതെ 2012 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ അന്താരാഷ്ട്ര യാത്രക്കാരുടെ ശരാശരി വളര്‍ച്ചാനിരക്ക് 5.71 ശതമാനവുമാണെന്നും എം.പി സൂചിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  11 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  21 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  28 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago