HOME
DETAILS

പ്രളയം; കര്‍ഷകനഷ്ടം 20,350 കോടി

  
backup
September 20, 2019 | 7:12 PM

kasarkod

#ടി.കെ ജോഷി


കാസര്‍കോട്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 20351.84 കോടി രൂപ. 1038 വില്ലേജുകളിലെ നാലു ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് പ്രളയം ഇത്ര വലിയ നഷ്ടം വരുത്തിവച്ചത്.
സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രവലിയ നഷ്ടത്തിന് കര്‍ഷകര്‍ ഇരയായിരിക്കുന്നതും.
കൃഷി വകുപ്പ് കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ പ്രളയത്തില്‍ 19001.84 കോടിയുടെയും 2019ല്‍ ഉണ്ടായ പ്രളയത്തില്‍ 1350 കോടിയുടെയും നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പല കര്‍ഷകരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടിരിക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ ഉണ്ടായ ഭൂമിയുടെയും വിളകളുടെയും നഷ്ടവും വെള്ളം കയറി കാര്‍ഷിക വിളകള്‍ക്കും കൃഷി അനുബന്ധ വസ്തുക്കള്‍ക്കുമുള്ള നഷ്ടവും കൂടി കണക്കാക്കിയ തുകയാണിത്. വന്‍ തുക ബാങ്ക് വായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുളവാക്കുന്നതാണെന്നു കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നതിനു പുറമെ കര്‍ഷക കുടുംബങ്ങളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായേക്കും.
33 മുതല്‍ 50 ശതമാനം വരെ കാര്‍ഷിക നഷ്ടമുണ്ടായവരുടെ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പരിധി അടക്കം രണ്ടു വര്‍ഷവും 50 ശതമാനത്തിനു മുകളില്‍ കാര്‍ഷിക നഷ്ടമുണ്ടായവര്‍ക്ക് അഞ്ചു വര്‍ഷം വരെയും സമയപരിധി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് അവലോകന സമിതിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഈ മാസം തന്നെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം വിളിച്ചുകൂട്ടും. ബാങ്ക് അധികൃതരും ഈ യോഗത്തില്‍ പങ്കെടുക്കും.
വായ്പകള്‍ക്കു കൂടുതല്‍ സമയപരിധി അനുവദിച്ചതിനു പുറമെ ആവശ്യമുള്ളവര്‍ക്ക് പുതിയ ദീര്‍ഘകാല വായ്പ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  7 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  7 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  7 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  7 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  7 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  7 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  7 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  7 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  7 days ago