HOME
DETAILS

പാലായില്‍ ആവേശം അലതല്ലി

  
backup
September 20 2019 | 19:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%82-%e0%b4%85%e0%b4%b2%e0%b4%a4%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf

 

ഇനി നിശബ്ദ പ്രചാരണം


പാലാ: ഉപതെരഞ്ഞെടുപ്പില്‍ മൂന്നാഴ്ചകളോളം നീണ്ട പ്രചാരണത്തിന് കൊട്ടിക്കലാശം. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ദേശീയ, സംസ്ഥാന നേതാക്കളും കളംനിറഞ്ഞ പ്രചാരണമാണ് പാലായില്‍ നടന്നത്.
ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനമായതിനാലാണ് കൊട്ടിക്കലാശം ഇന്നലത്തേക്ക് മാറ്റാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചത്. ഇനി നിശബ്ദ പ്രചാരണമാണ്.
കുരിശുപള്ളി കവലയില്‍ ആയിരങ്ങള്‍ അണിനിരന്ന സമ്മേളനത്തോടെയായിരുന്നു യു.ഡി.എഫ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനവേദിയായ പാലാ കുരിശുപള്ളി കവലയിലേക്ക് ഒഴുകിയെത്തിയിരുന്നു. വിവിധ പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഇരുചക്രറാലികളുമായി നഗരത്തില്‍ എത്തി. സ്ഥാനാര്‍ഥി ജോസ് ടോം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലെത്തിയത്. നാലു മണി കഴിഞ്ഞതോടെ യു ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളെ കൊണ്ട് വേദി നിറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ, എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്റ്റേഡിയം ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനമായി തൊടുപുഴ റോഡിലുള്ള സമ്മേളനഗറില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
എന്‍.ഡി.എയുടെ കൊട്ടിക്കലാശം പകടപ്പാട്ടൂര്‍ ബൈപ്പാസില്‍ നിന്ന് ആരംഭിച്ച് ജനറല്‍ ആശുപത്രി ജങ്ഷനില്‍ സമാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a month ago
No Image

തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍

Kerala
  •  a month ago
No Image

മീന്‍ വില കുറഞ്ഞു; 1300 രൂപയുണ്ടായിരുന്ന അയക്കൂറ 600 രൂപയിലെത്തി- മറ്റു മീനുകള്‍ക്കും വില കുറഞ്ഞു

Kerala
  •  a month ago
No Image

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്

Kuwait
  •  a month ago
No Image

വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം

Kerala
  •  a month ago
No Image

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

Kerala
  •  a month ago
No Image

പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി

Trending
  •  a month ago
No Image

യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്

Football
  •  a month ago
No Image

രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ

Kerala
  •  a month ago
No Image

സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും

Kerala
  •  a month ago