ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം
2025 കലണ്ടർ ഇയറിൽ ഗൂഗിൾ ഏറ്റവും കൂടുതൽ ആളുകൾ സേർച്ച് ചെയ്ത സ്പോർട്സ് ടീമുകളുടെ പട്ടിക പുറത്തു വന്നു. ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്ൻ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. പിഎസ്ജി ഇതവണയാണ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്.
ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പിഎസ്ജി ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടം സ്വന്തമാക്കിയത്. എൻറിക്വയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ട്രബിൾ കിരീടമാണ് പിഎസ്ജി സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിന് പുറമേ ലീഗ് വൺ കിരീടം, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും എൻറിക്വയുടെ കീഴിൽ പാരീസ് സ്വന്തമാക്കി.
ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ടീമുകളും ഇടം നേടി. ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഐപിഎൽ ടീം പഞ്ചാബ് കിങ്‌സ് ആണ്. ഈ പട്ടികയിൽ പഞ്ചാബ് കിങ്‌സ് നാലാം സ്ഥാനത്താണ് ഉള്ളത്. 2025 ഐപിഎല്ലിൽ പഞ്ചാബ് റണ്ണേഴ്‌സ് അപ്പായാണ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.
പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്.
ഈ പട്ടികയിൽ ഇടം നേടിയ മറ്റൊരു ഐപിഎൽ ടീം ഡൽഹി ക്യാപ്പിറ്റൽസ് ആണ്. ഡൽഹി അഞ്ചാം സ്ഥാനത്താണുള്ളത്. ഈ പട്ടികയിൽ രണ്ടാമതുള്ളത് പോർച്ചുഗൽ ക്ലബ് ബെനിഫിക്കയാണ്. ഈ പട്ടികയിൽ മൂന്നാമതുള്ളത് ടൊറന്റോ ബ്ലൂ ജയ്‌സാണ്.
The list of the most searched sports teams on Google in the 2025 calendar year has been released. Two teams from India have also made it to this list. The most searched IPL team on Google is Punjab Kings. Punjab Kings is at the fourth position in this list. Punjab Runners Up ended their fight in the 2025 IPL.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."