പെരിയയില്‍ നെറ്റ്വര്‍ക്ക് സംവിധാനം താറുമാറായി: നടപടിയില്ലാതെ ബി.എസ്.എന്‍.എല്‍ അധികൃതര്‍
പെരിയ: പെരിയ എക്സ്ചേഞ്ച് പരിധിയില്‍ നെറ്റ് വര്‍ക്ക് സംവിധാനം താറുമാറായി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ ഉള്‍പ്പെടെ പൊതുജനം ദുരിതം പേറുന്നു. എക്സ്ചേഞ്ചിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ മൊബൈല്‍ ടവര്‍ ഒരുഭാഗം കേടായിട്ടു ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇതുനന്നാക്കാനുള്ള നടപടിയുമുണ്ടായിട്ടില്ല.
എക്സ്ചേഞ്ചില്‍ വിളിച്ചു പരാതി പറയുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഒരു വര്‍ഷത്തിലധികമായി കേടായി കിടക്കുന്ന മൊബൈല്‍ ടവറിലെ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാത്തത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപങ്ങളും ഉപഭോക്താക്കളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
അതേസമയം, ഉപകരണങ്ങള്‍ അനുവദിച്ചു കിട്ടാത്തതാണ് ടവറിലെ കേടുപാടുകളും ബ്രോഡ് ബ്രാന്‍ഡ് സംവിധാനങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളും പരിഹരിക്കാന്‍ തങ്ങള്‍ക്കു സാധിക്കാത്തതിനു കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ബ്രോഡ് ബാന്‍ഡ് ലൈനുകളില്‍ ഉള്‍പ്പെടെ തകരാറുകള്‍ ഉണ്ടായതോടെ അക്ഷയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."