ഭരണഭാഷാ പ്രതിജ്ഞക്ക് സംഗീതാവിഷ്‌കാരം
കാഞ്ഞങ്ങാട്: ഭരണഭാഷാ പ്രതിജ്ഞയ്ക്കു സംഗീതാവിഷ്‌കാരം ഒരുക്കി വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷനല്‍ സ്‌കൂള്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. 'മലയാളമാണ് എന്റെ ഭാഷ' എന്നു തുടങ്ങുന്ന പ്രതിജ്ഞ സ്‌കൂളിലെ സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീതരൂപം നല്‍കി ചിട്ടപ്പെടുത്തിയത്. വിദ്യാരംഗം കലാസാഹിത്യ വേദി, മലയാളവേദി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കേരളപ്പിറവിയുടെ ഓര്‍മയ്ക്ക് 62 മണ്‍ചിരാതുകളില്‍ ഭാഷാ ദീപമേന്തി മഹാകവി പിയുടെ സര്‍ഗാത്മകത ഉണര്‍ത്തിയ സ്‌കൂള്‍ അരയാല്‍ത്തറയ്ക്കു കീഴില്‍ അണിനിരന്നാണു സംഗീത പ്രതിജ്ഞ അവതരിപ്പിച്ചത്. പ്രധാനാധ്യാപകന്‍ ടി.പി അബ്ദുല്‍ ഹമീദ് ഭാഷാദീപം കൊളുത്തി.
പി .ടി.എ പ്രസിഡന്റ് കെ. ജയന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ഗോവിന്ദ് രാജ്, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, എം.കെ പ്രിയ, ടി.പി സൗമിനി ഭായി, കെ. പുഷ്പവല്ലി, ടി.വി മധുകുമാര്‍, കെ. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നന്ദന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിവാനി, അനഘ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അക്ഷരക്കാര്‍ഡുകളുമേന്തി മലയാള ഭാഷയെ വരവേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."