HOME
DETAILS

റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും ചേര്‍ന്ന് മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, കുഞ്ഞുമക്കളുടെ മുന്നിലിട്ടാണ് അക്രമം

  
backup
September 21 2019 | 06:09 AM

national-retired-hc-judge-assaulting-daughter-in-law

ഹൈദരാബാദ്: ഹൈദരാബാദ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്നാണ് യുവതിയെ മര്‍ദ്ദിക്കുന്നത്. മൂവരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ റാവുവിന്റെ മരുമകള്‍ എം.സിന്ധു ശര്‍മ്മയുടെ കുടുംബമാണ് പുറത്തുവിട്ടത്. വീഡിയോക്ക് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ളമുണ്ട്.

വീട്ടില്‍ നടക്കുന്ന ഒരു തര്‍ക്കത്തിനിടയില്‍ ആദ്യം റാവുവിന്റെ മകന്‍ വസിഷ്ടയാണ് ഭാര്യ സിന്ധുവിനെ മര്‍ദ്ദിക്കുന്നത്. സിന്ധുവിനെ പിടിച്ചുവലിച്ച് തറയിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് റാവുവും സിന്ധുവിനെ മര്‍ദ്ദിക്കുന്നു. റാവുവിന്റെ ഭാര്യ എന്തൊക്കെയോ വിളിച്ചു പറയുന്നതാണ് ദൃശ്യത്തിലുള്ളത്. അതിനിടെ ഇവരുടെ കുഞ്ഞുങ്ങള്‍ മാതാവിന്റെ അരികിലേക്ക് വരുന്നുണ്ട്. സിന്ധുവിനെ വലിച്ചിഴക്കുമ്പോള്‍ ഇളയ കുഞ്ഞ് താഴെ വീഴുന്നത് ദൃശ്യങ്ങള്‍ വ്യക്തമായി കാണാം.

ഏപ്രില്‍ 27ന് സിന്ധു ഹൈദ്രാബാദ് പൊലിസ് ക്രൈം സ്റ്റേഷനില്‍ തന്റെ ഭര്‍ത്താവിനും അയാളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ തനിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും സിന്ധുവിന്റെ പരാതിയില്‍ പറയുന്നു.

ഏപ്രിലില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സിന്ധു കുട്ടികളെ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയും വീടിന് മുന്‍പില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
'എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അത്. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പുള്ള ദിവസത്തേതാണ് ഈ വീഡിയോകള്‍. എനിക്ക് പറയാന്‍ പോലും കഴിയാത്ത സ്ഥലങ്ങളില്‍ അവര്‍ എന്നെ തല്ലി. 'സിന്ധു ശര്‍മ ന്യൂസ് 18 നോട് പറഞ്ഞു,
2012 ല്‍ വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ സ്ത്രീധനം കുറവാണെന്ന കാരണം പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നെന്നും സിന്ധു പറയുന്നു.

മനുഷ്യത്വരഹിതമായ പെരുമാറ്റവും കഠിനമായ പീഡനവും ഉണ്ടായിരുന്നിട്ടും, താന്‍ അനുരഞ്ജനത്തിന് തയ്യാറാണെന്നും വിവാഹമോചനം തേടുന്നില്ലെന്നും സിന്ധു ന്യൂസ് 18 നോട് പറഞ്ഞു.

'എന്റെ കുട്ടികള്‍ അച്ഛനില്ലാതെ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭര്‍ത്താവ് മാതാപിതാക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ തയ്യാറാണെങ്കില്‍, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ തയ്യാറാണ്. അവരെ ശിക്ഷിക്കുകയല്ല എന്റെ ഉദ്ദേശ്യം, പക്ഷേ എനിക്ക് നീതി ആവശ്യമാണ്, ' സിന്ധു പറഞ്ഞു.


ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago