HOME
DETAILS
MAL
അന്യന്റെ സ്ഥലം കാണിച്ചു ഏഴരലക്ഷം തട്ടിയതിനെതിരേ കേസെടുത്തു
backup
November 03 2018 | 05:11 AM
കാഞ്ഞങ്ങാട്: അന്യന്റെ സ്ഥലം കാണിച്ചുകൊടുത്ത് വില്പന നടത്തി വഞ്ചിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ചിത്താരി രാവണീശ്വരത്തെ സതീഷ് ചന്ദ്രന്റെ പരാതിയില്‍ ചട്ടഞ്ചാല്‍ തെക്കിലെ ബഷീറിന്റെ ഭാര്യ ജസീല, ബഷീര്‍, കുഞ്ഞാമുവിന്റെ മകന് എ.കെ അന്‍സാരി എന്നിവര്‍ക്കെതിരേയാണ് കേസ്. ജസീല തനിക്ക് ഉദുമയില്‍ ഏഴര സെന്റ് സ്ഥലമുണ്ടെന്നുപറഞ്ഞ് സതീഷ് ചന്ദ്രന് സ്ഥലം കാണിച്ചു കൊടുക്കുകയും രേഖകള്‍ നല്കി ഏഴര ലക്ഷം രൂപ വാങ്ങി രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. പിന്നീട് ഇതില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് സ്ഥലം ജസീലയുടേത് അല്ലെന്ന് മനസിലായതത്രെ. ഹോസ്ദുര്‍ഗ് പൊലിസ് മൂന്നുപേര്‍ക്കെതിരേയും വഞ്ചനാകുറ്റത്തിന് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."